ദമ്മാം: ഒരു മാസമായി ഫുട്ബാൾ ആരാധകരെ ആവേശത്തിരയിലാറാടിച്ച 'യൂറോ കപ്പും' 'കോപ അമേരിക്ക'യും കലാശപ്പോരാട്ടത്തിലേക്കു കടക്കുേമ്പാൾ ആവേശത്തേരിലാണ് പ്രവാസലോകത്തെ ഫുട്ബാൾ പ്രേമികളും. കോവിഡ് കാലം ബാക്കിയാക്കിയ നിസ്സംഗതയുടെ വിരസതയിൽ ഒരാശ്വാസമായി മാറുകയായിരുന്നു ഫുട്ബാൾ ആവേശം. കോപയിൽ ലാറ്റിനമേരിക്കൻ സിംഹങ്ങളായ അർജൻറീനയും ബ്രസീലും തമ്മിലുള്ള സ്വപ്ന ഫൈനലിനാണ് അരെങ്ങാരുങ്ങിയിരിക്കുന്നത്. യൂറോയിൽ മുൻ ചാമ്പ്യന്മാരായ ഇറ്റലിയും ചരിത്രത്തിലാദ്യമായി സെമി കടന്ന ഇംഗ്ലണ്ടും തമ്മിലാണ് ഫൈനൽ.
ബ്രസീലിലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ സൗദി സമയം ഞായറാഴ്ച പുലർച്ചെ മൂന്നിന് ആദ്യ കിക്കിനുള്ള വിസിലുയരുന്നതും കാത്തിരിക്കുകയാണ് പ്രവാസമണ്ണിലെ കാൽപന്തുപ്രേമികളാകെ. ലോക ഫുട്ബാളിലെ രണ്ട് ഇതിഹാസതാരങ്ങളുടെ ഏറ്റുമുട്ടലായാണ് ആരാധകർ ഈ കളിയെ വിലയിരുത്തുന്നത്. ബ്രസീലിെൻറ നെയ്മറിനും അർജൻറീനയുടെ ലയണൽ മെസ്സിക്കും ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകർ മലയാള മണ്ണിലാെണന്ന് തോന്നും ഇരുകൂട്ടരും തമ്മിലുള്ള അവകാശത്തർക്കങ്ങൾ കേട്ടാൽ. കോപ കഴിയുന്നതോടെ രാജ്യാന്തര മത്സരങ്ങളിൽനിന്ന് വിടവാങ്ങുമെന്ന മെസ്സിയുടെ പ്രഖ്യാപനവും ഈ കളിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. മറഡോണയോടുള്ള ആദരവായി കോപയുടെ കപ്പുയർത്തിയായിരിക്കും തങ്ങളുടെ പ്രിയതാരം കളിക്കളം വിടുക എന്ന് അർജൻറീനിയൻ ആരാധകർ ആവേശത്തോടെ അവകാശപ്പെടുേമ്പാൾ അത് വെറും ദിവാസ്വപ്നമെന്നാണ് ബ്രസീലിയൻ ആരാധകരുടെ മറുപടി.
ഫൈനലിൽ ഇരു ടീമുകൾ ഏറ്റമുട്ടിയ കാലങ്ങളിൽ അധികവും ബ്രസീലിനൊപ്പമായിരുന്നു വിജയം എന്നതാണ് ഇവരുടെ ആത്മവിശ്വാസം. കൂടാതെ, െനയ്മറുടെ കളിതന്ത്രങ്ങൾക്കു മുന്നിൽ മെസ്സി നിഷ്പ്രഭമാകുമെന്നും ഇവർ വാദിക്കുന്നു. ഏതായാലും സ്വപ്ന ഫൈനലിെൻറ ഒരു നിമിഷംപോലും നഷ്ടപ്പെടാതെ ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. പുലർച്ചെ മൂന്നുമണിക്കാണ് കളി.
പിറ്റേന്ന് ജോലിയുള്ള ദിവസമാണ്, പേക്ഷ ഇതൊന്നും കളി കാണാനുള്ള ഞങ്ങളുടെ ആവേശത്തിന് തടസ്സമല്ലെന്നാണ് അർജൻറീനിയൻ ആരാധകനും ഫുട്ബാൾ സംഘാടകനുമായ ഫൈസൽ മേലാറ്റൂരിെൻറ അഭിപ്രായം. അന്ന് ജോലിയിൽനിന്ന് വിട്ടുനിന്നാലും ആ ദിവസം ഞങ്ങളുടെ പ്രിയതാരം മെസ്സിക്കായി സമർപ്പിക്കും. വലിയ സ്ക്രീനിൽ കളി കാണാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കപ്പുയർത്തി, വിജയശ്രീലാളിതനായി നിൽക്കുന്ന ഞങ്ങളുടെ താരം നൽകുന്ന ആവേശവും ഊർജവും മറ്റൊന്നിനും നൽകാനാവില്ലെന്നും ഫൈസൽ കൂട്ടിച്ചേർത്തു. കളി കണ്ടുതുടങ്ങിയ കാലം മുതലുള്ള ആരാധനയാണ് അർജൻറീനയോട്. എല്ലാകാലത്തും ലോകോത്തര താരങ്ങൾ അവരോടൊപ്പം ഉണ്ടായിരുന്നു.
ഇപ്പോൾ മെസ്സിയിലൂടെ അവർ പുതിയ ചരിത്രം തീർക്കുകതന്നെ ചെയ്യും എന്നും ഫൈസൽ മേലാറ്റൂർ ഉറപ്പിക്കുന്നു. നെയ്മർ എന്ന താരത്തിെൻറ സാന്നിധ്യംതന്നെ മതി ബ്രസീലിെൻറ കളിയുറപ്പിക്കാനെന്നാണ് ബ്രസീൽ ആരാധകനും ദമ്മാമിലെ അറിയപ്പെടുന്ന കളി സംഘാടകനുമായ മൻസൂർ മങ്കടയുടെ വാദം. ഇതൊരു സ്വപ്ന ഫൈനലാണ്, അർജൻറീനയെ തുരത്തിയോടിക്കുന്ന ബ്രസീലിെൻറ കളിയനുഭവങ്ങൾ ആസ്വദിക്കാനുള്ള വേദിയാകുമെന്ന് മൻസൂർ പറയുന്നു. ഇത് തങ്ങൾ പൊളിക്കും. വീട്ടിലെ അർജൻറീനിയൻ ആരാധകരായ മകൾ റന ഫാത്വിമയോടുപോലും പോരാടിയാണ് മൻസൂർ തെൻറ ബ്രസീൽ ആരാധന നിലനിർത്തുന്നത്.
ശനിയാഴ്ച പുലർച്ചെ ഇന്ത്യൻസമയം 5.30ന് ലൂസേഴ്സ് ഫൈനലിൽ കൊളംബിയയും പെറുവും ഏറ്റുമുട്ടുന്നുണ്ട്. തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലുള്ള യൂറോ കപ്പ് ഫൈനൽ. യൂറോയിൽ ലൂസേഴ്സ് ഫൈനലില്ല. ഫൈനലിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. ആരവങ്ങൾ ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം; കളിയാരാധകരുടെ നെഞ്ചിടിപ്പേറുന്ന കാത്തിരിപ്പിനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.