ലു​ലു സം​ഘ​ടി​പ്പി​ച്ച ഇ​ന്തോ സൗ​ദി ക​ൾ​ച്ച​റ​ൽ ഫെ​സ്​​റ്റി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.​ഔ​സാ​ഫ് സ​ഈ​ദ് സ​മീ​റി​െൻറ നാ​ണ​യ​പ്ര​ദ​ർ​ശ​നം കാ​ണു​ന്നു

ച​രി​ത്ര​ത്തി​െൻറ ബാ​ക്കി​യി​രി​പ്പു​ക​ൾ തേ​ടി​യു​ള്ള പ്ര​വാ​സി​യു​ടെ യാ​ത്ര​ക്ക് കാ​ൽ നൂ​റ്റാ​ണ്ട്

റി​യാ​ദ്‌: ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷം പ്രാ​ചീ​ന​മാ​യ ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​െൻറ അ​ടി​യൊ​ഴു​ക്കു​ക​ളും ക​ഥ​ക​ളു​റ​ങ്ങു​ന്ന ച​രി​ത്രാ​വ​ശി​ഷ്​​ട​ങ്ങ​ളും തേ​ടി​യു​ള്ള പ്ര​വാ​സി മ​ല​യാ​ളി​യു​ടെ യാ​ത്ര​ക്ക് 25 വ​ർ​ഷം. കു​ട്ടി​ക്കാ​ല​ത്ത് കൗ​തു​ക​ത്തി​െൻറ​യും ജി​ജ്ഞാ​സ​യു​ടെ​യും പേ​രി​ലാ​രം​ഭി​ച്ച അ​ന്വേ​ഷ​ണം ന്യൂ​മാ​ഹി പു​ന്നോ​ൽ സ്വ​ദേ​ശി സ​മീ​ർ ഗൗ​ര​വ​മാ​യി ക​ണ്ടു​തു​ട​ങ്ങി​യ​ത് 20 വ​ർ​ഷം മു​മ്പാ​ണ്. പു​രാ​ത​ന ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​െൻറ മു​ദ്ര​ക​ൾ ആ​ലേ​ഖ​നം ചെ​യ്ത ഓ​രോ നാ​ണ​യ​വും ല​ഭി​ക്കു​മ്പോ​ൾ സ​മീ​റി​ന് അ​ത് തി​ര​ത​ല്ലു​ന്ന ആ​ഹ്ലാ​ദ​മാ​ണ് ന​ൽ​കു​ന്ന​ത്.

ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് റി​യാ​ദ്‌ റീ​ജ്യ​നി​ലെ ഗ്രാ​ഫി​ക് മാ​നേ​ജ​രാ​ണ് സ​മീ​ർ ആ​ല​മ്പ​ത്ത്. മാ​ഹി ക​ലാ​ഗ്രാ​മ​ത്തി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ചി​ത്ര​ങ്ങ​ളു​ടെ​യും ക​ല​യു​ടെ​യും ലോ​ക​ത്ത് ഒ​രു പ്ര​ണേ​താ​വാ​യി ഉ​പ​ജീ​വ​നം ന​ട​ത്തു​മ്പോ​ൾ ത​ന്നെ​യാ​ണ്, അ​റി​വി​െൻറ പു​തു വാ​താ​യ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ സ​മീ​ർ ശ്ര​മി​ക്കു​ന്ന​ത്. ബി.​സി 326 മു​ത​ൽ ബ്രി​ട്ടീ​ഷ് ഈ​സ്​​റ്റ്​ ഇ​ന്ത്യ ക​മ്പ​നി കാ​ല​ത്തു​ള്ള ഓ​ട്ട​മു​ക്കാ​ൽ വ​രെ നീ​ളു​ന്ന വ​ലി​യൊ​രു ച​രി​ത്ര​ശൃം​ഖ​ല ത​ന്നെ നാ​ണ​യ​ങ്ങ​ളി​ലൂ​ടെ അ​ടു​ക്കി​വെ​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​പ്ര​തി​ഭ.

പാ​ർ​ത്തി​യ​ൻ, ത​ക്ഷ​ശി​ല, മ​ധു​ര​നാ​യ​ക്, ശ​ത​വാ​ഹ​ന, ച​ന്ദ്ര​ഗു​പ്ത, മു​ഗ​ൾ സാ​മ്രാ​ജ്യം, ടി​പ്പു സു​ൽ​ത്താ​ൻ തു​ട​ങ്ങി ഇ​ന്ത്യ​യി​ൽ നി​ല​നി​ന്നി​രു​ന്ന രാ​ജ​വം​ശ​ങ്ങ​ളു​ടെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ വാ​ണി​രു​ന്ന രാ​ജ​സ്വ​രൂ​പ​ങ്ങ​ളു​ടെ​യും വ്യ​ത്യ​സ്ത​വും അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​യ നാ​ണ​യ​ങ്ങ​ൾ ഇ​ന്ന് സ​മീ​റി​ന് സ്വ​ന്ത​മാ​ണ്. കൂ​ടാ​തെ ഇ​ന്ത്യ​യെ നൂ​റ്റാ​ണ്ടു​ക​ൾ അ​ധി​നി​വേ​ശി​ച്ച ബ്രി​ട്ട​ൻ, ഫ്ര​ഞ്ച്, ഡ​ച്ച് സാ​മ്രാ​ജ്യ​ത്വ ഭ​ര​ണ​കൂ​ട​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ നാ​ണ​യ​ങ്ങ​ളും ഇ​ദ്ദേ​ഹ​ത്തി​െൻറ കൈ​വ​ശ​മു​ണ്ട്. പ​ല്ല​വ, കു​ന്നി​ഡ, സം​ഘം, ഇ​ന്തോ ഗ്രീ​ക്ക്, സ​സേ​നി​യ​ൻ, കു​ശാ​ൻ തു​ട​ങ്ങി പ്രാ​ചീ​ന കാ​ല​ത്തെ​യും തി​രു​വി​താം​കൂ​ർ, കൊ​ച്ചി, മ​ദി​രാ​ശി കാ​ല​ഘ​ട്ട​ത്തി​ലെ​യും നാ​ണ​യ​ങ്ങ​ളു​മു​ണ്ട്. നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യും ഈ ​രം​ഗ​ത്തെ സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് ഇ​ത്ത​രം അ​മൂ​ല്യ​മാ​യ ശേ​ഖ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന​ത്. ച​രി​ത്രം പ​ഠി​ക്കാ​നും അ​ത് ആ​ഴ​ത്തി​ൽ ഖ​ന​നം ചെ​യ്യാ​നു​മു​ള്ള തൃ​ഷ്ണ​യാ​ണ് ഓ​രോ ശേ​ഖ​ര​ത്തി​െൻറ​യും പി​ന്നി​ലു​ള്ള ചേ​തോ​വി​കാ​ര​മെ​ന്ന്​ സ​മീ​ർ പ​റ​യു​ന്നു. സ​മ്പ​ത്തും സ​മ​യ​വും ക്ഷ​മ​യും ധാ​രാ​ളം ആ​വ​ശ്യ​മു​ള്ള ഒ​രു മേ​ഖ​ല​യാ​ണി​ത്. പ​ല​രും ച​രി​ത്ര​ത്തി​െൻറ ചി​ല ഏ​ടു​ക​ൾ മാ​ത്രം ചി​ക​യു​ന്ന​ത് ഈ ​പ​രി​മി​തി മൂ​ല​മാ​ണ്. ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ച​രി​ത്ര​ത്തി​െൻറ സ​മ്പൂ​ർ​ണ​മാ​യ വെ​ളി​ച്ച​മാ​ണ് തേ​ടു​ന്ന​തെ​ന്നും സ​മീ​ർ പ​റ​യു​ന്നു.

ഈ ​മേ​ഖ​ല​യി​ൽ ക​ബ​ളി​പ്പി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ധാ​രാ​ള​മാ​ണ്. കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച ഉ​രു​പ്പ​ടി​ക​ൾ അ​ജ്ഞ​ത​യെ​യും അ​ശ്ര​ദ്ധ​യെ​യും ചൂ​ഷ​ണം ചെ​യ്ത് വി​ൽ​ക്കു​ന്ന​വ​രും കു​റ​വ​ല്ല. വി​ദ​ഗ്ധ​രു​ടെ സൂ​ക്ഷ്മ​മാ​യ പ​രി​ശോ​ധ​ന​ക്കും നി​രീ​ക്ഷ​ണ​ത്തി​നും ശേ​ഷ​മാ​ണ് അ​വ ശേ​ഖ​രി​ക്കു​ന്ന​ത്. ഓ​ട്, ചെ​മ്പ്, പി​ത്ത​ള, സ്വ​ർ​ണം, വെ​ള്ളി, മി​ശ്രി​ത ലോ​ഹ​ങ്ങ​ൾ എ​ന്നി​വ കൊ​ണ്ടാ​ണ് പു​രാ​ത​ന കാ​ല​ത്തെ നാ​ണ​യ​ങ്ങ​ൾ നി​ർ​മി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. സൂ​ക്ഷ്മ​മാ​യ പ​രി​ച​ര​ണ​മി​ല്ലെ​ങ്കി​ൽ ചി​ല​ത് നാ​ശോ​ന്മു​ഖ​മാ​യി മാ​റും. കോ​ട്ട​ൻ തു​ണി​യി​ൽ പൊ​തി​ഞ്ഞ് വ​ള​രെ ചി​ട്ട​യോ​ടെ​യാ​ണ് ഓ​രോ​ന്നും സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. അ​റി​യ​പ്പെ​ടു​ന്ന 250ല​ധി​കം ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം നാ​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​െൻറ പ​ക്ക​ലു​ള്ള​ത്. സൗ​ദി അ​റേ​ബ്യ​യു​ടെ 1920ൽ ​പു​റ​ത്തി​റ​ക്കി​യ 'ഹി​ജാ​സ്' എ​ന്ന നാ​ണ​യ​വും ശേ​ഖ​ര​ത്തി​ലു​ണ്ട്. പൊ​തു​വാ​യ പ്ര​ദ​ർ​ശ​ന​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ലാ​ത്ത സ​മീ​ർ ക​ഴി​ഞ്ഞ ദി​വ​സം 'ലു​ലു'​വി​ൽ ന​ട​ന്ന ഇ​ന്തോ സൗ​ദി സാം​സ്കാ​രി​ക ഉ​ത്സ​വ​ത്തി​ലാ​ണ് ത​െൻറ ആ​ദ്യ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഒ​രു പാ​ഷ​ൻ എ​ന്ന​തോ​ടൊ​പ്പം പ​ഠ​ന ഗ​വേ​ഷ​ണ​ത്തി​ലാ​ണ് ശ്ര​ദ്ധ മു​ഴു​വ​നും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ് സ​ഈ​ദ് ഏ​റെ​നേ​രം പ്ര​ദ​ർ​ശ​നം വീ​ക്ഷി​ക്കു​ക​യും വ​ലി​യ പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. ഷ​ബീ​ന​യാ​ണ്​ സ​ഹ​ധ​ർ​മി​ണി. സാ​ഹി​ൽ, അ​ഖി​ൽ (ഇ​രു​വ​രും റി​യാ​ദി​ലെ ആ​ലി​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ), ഫ​സ എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ. പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ന്ന സാ​ഹി​ൽ പി​താ​വി​നെ പോ​ലെ ചി​ത്ര​കാ​ര​ൻ കൂ​ടി​യാ​ണ്. 'ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കോ​യി​ൻ​സ്' എ​ന്ന ബ്ലോ​ഗി​ലൂ​ടെ​യും ഫേ​സ്ബു​ക്കി​ലൂ​ടെ​യും നി​ര​വ​ധി ഫോ​ളോ​വേ​ഴ്സു​ണ്ട് സ​മീ​റി​ന്. 

Tags:    
News Summary - Hundreds of expatriate journeys in search of the rest of history And FIG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.