റിയാദ്: ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് റിയാദ് ശാഖയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി നടത്തിയ ഐസ്ക്രീം ചലഞ്ച് മത്സരത്തിൽ ഹാജറ ഉനൈസ്, ബിസ്മ എന്നിവർ സീനിയർ വിഭാഗത്തിലും ഫൈസി, ഹാദി എന്നിവർ ജൂനിയർ വിഭാഗത്തിലും വിജയികളായി.
വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഇനിയും ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഇതോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി അനേകം ഓഫറുകൾ പ്രഖ്യാപിച്ചതായും ഗ്രാൻഡ് ഹൈപ്പർ ചീഫ് ഓപറേഷൻ ഓഫിസർ സനിൻ വസീം അറിയിച്ചു. ബിസിനസ് ഡവലപ്മെന്റ് മാനേജർ തസ്ലീം പരിപാടികൾക്ക് നേതൃത്വം നൽകി. സ്റ്റോർ മാനേജർമാരായ ഫയാസ്, ശിഹാബ്, സുധീർ, മുസമ്മിൽ, സൽബു മോൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.