റിയാദ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സെൻട്രൽ പ്രൊവിൻസിന്റെ വാർഷിക കൗൺസിൽ ‘ജങ്ഷൻ’ സമാപിച്ചു. റിയാദ്, ഖസീം, അൽഖർജ്, ദവാദ്മി, മജ്മഅ എന്നീ സെൻട്രൽ കമ്മിറ്റികൾ ചേർന്നതാണ് സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി. രണ്ട് മാസമായി യൂനിറ്റ്, സെക്ടർ, സെൻട്രൽ തലങ്ങളിൽ നടന്നുവന്ന കൗൺസിലുകളുടെ പൂർത്തീകരണത്തോടെയാണ് പ്രൊവിൻസ് കൗൺസിലിന് തുടക്കമാകുന്നത്. അഞ്ച് സെൻട്രലുകളിൽനിന്നുള്ള പ്രതിനിധികളാണ് കൗൺസിലിൽ പങ്കെടുത്തത്.
ഐ.സി.എഫ് സൗദി നാഷനൽ പബ്ലിക്കേഷൻ പ്രസിഡൻറ് അബു ഷഅമാൻ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ യോഗത്തിൽ പ്രൊവിൻസ് പ്രസിഡൻറ് അബ്ദുൽ നാസർ അഹ്സനി അധ്യക്ഷത വഹിച്ചു. നാഷനൽ ജനറൽ സെക്രട്ടറി നിസാർ കാട്ടിൽ നടപടിക്രമങ്ങൾ നിയന്ത്രിച്ചു. സാമ്പത്തികം, സംഘടന, ക്ഷേമകാര്യം, അഡ്മിൻ ആൻഡ് പി.ആർ, ദഅവ, വിദ്യാഭ്യാസം, പബ്ലിക്കേഷൻ, ജനറൽ എന്നീ വ്യത്യസ്തങ്ങളായ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഹുസൈനലി കടലുണ്ടി, അബ്ദുസ്സലാം പാമ്പുരുത്തി, സൈനുദ്ദീൻ കുനിയിൽ, അഷ്റഫ് ഓച്ചിറ എന്നിവർ നേതൃത്വം നൽകി.
അബ്ദുസ്സലാം വടകര, ഉമർ പന്നിയൂർ എന്നിവർ സംബന്ധിച്ചു. വിദ്യാഭ്യാസ സമിതി സെക്രട്ടറി ഒഴിവിലേക്ക് ഷറഫുദ്ദീൻ നിസാമി, മജ്മഅ പബ്ലിക്കേഷൻ പ്രസിഡൻറ് പദവിയിലേക്ക് ഷെരീഫ് എന്നിവരെ തെരഞ്ഞെടുത്തത് കൗൺസിൽ അംഗീകരിച്ചു. അഷ്റഫ് ഓച്ചിറ സ്വാഗതവും ഷറഫുദ്ദീൻ നിസാമി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.