ജിദ്ദ: 'ഐ.സി.എഫ് പ്രവാസത്തിന്‍റെ അഭയം' എന്ന മുദ്രാവാക്യത്തിൽ മിഡിൽ ഈസ്റ്റ് രാഷ്ട്രങ്ങളിലെ മുഴുവൻ ഘടകങ്ങളിലും നടന്നു വരുന്ന കൗൺസിലിന്‍റെ ഭാഗമായി വസീരിയ്യ സെക്ടർ വാർഷിക കൗൺസിൽ മുഹ്‌യുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു.
സെക്ടർ പ്രസിഡന്‍റ് അഷ്റഫ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. ആർ.ഒമാരായ ഷാഫി മസ്‍ലിയാർ, യാസർ അറഫാത്ത് എന്നിവർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. ഐ.സി.എഫ് സെൻട്രൽ സംഘടന പ്രസിഡന്‍റ് ഹസൻ സഖാഫി കണ്ണൂർ അനുമോദന പ്രസംഗം നടത്തി. സെക്ടർ ഓർഗനൈസേഷൻ സെക്രട്ടറി റഫീഖ് പറമ്പിൽ പീടിക, അബ്ദുൽ നാസർ മായനാട്, അഷ്റഫ് കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
സെക്ടർ ജനറൽ സെക്രട്ടറി മൻസൂർ മാസ്റ്റർ മണ്ണാർക്കാട് സ്വാഗതവും നിയുക്ത സെക്രട്ടറി അബ്ദുൽ റസാഖ് കൂത്തുപറമ്പ് നന്ദിയും പറഞ്ഞു. യോഗത്തിൽ സെക്ടർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികൾ: ഷാഹുൽ ഹമീദ് മുസ്‍ലിയാർ വല്ലപ്പുഴ (പ്രസി.), അബ്ദുൽ റസാഖ് കൂത്തുപറമ്പ് (ജന. സെക്ര.), മഫ്റൂഖ് ക്ലാരി (ഫിനാൻസ് സെക്ര.), ബഷീർ തൃപ്രയാർ (ഓർഗ. പ്രസി.), മരക്കാർ മാസ്റ്റർ പുളിക്കൽ (സെക്ര.), മുഹമ്മദ് സഖാഫി (ദഅവ പ്രസി.), ഷഫീഖ് കിഴിശ്ശേരി (സെക്ര.), അബ്ദുൽ കരീം പുകയൂർ (മീഡിയ ആൻഡ് പബ്ലിക്കേഷൻ പ്രസി.), അബ്ദുൽ സലീം കിഴിശ്ശേരി (സെക്ര.), ഹംസ ഒറവംപുറം (വെൽഫെയർ ആൻഡ് സർവിസ് പ്രസി.), സലാം കന്തറ (സെക്ര.), ബഷീർ ഹാജി (അഡ്മിൻ ആൻഡ് പി.ആർ പ്രസി.), ഷജീർ ആലുവ (സെക്ര.), ഇബ്രാഹിം സഖാഫി തെന്നല, അബ്ദുറഊഫ് ലത്തീഫി, ഉസ്മാൻ സഖാഫി, താജുദ്ദീൻ നിസാമി, അഷ്റഫ് കൊടിയത്തൂർ, അബ്ദുൽ റഹ്മാൻ കുട്ടി, ഇഖ്ബാൽ ഐക്കരപ്പടി, ഹുസൈൻ മാസ്റ്റർ, നൂറുദ്ദീൻ കൊണ്ടോട്ടി, ഖാലിദ് ഒളവട്ടൂർ, മുഹമ്മദ് ഷാഫി മാട്ടൂൽ, വഹാബ് വെള്ളില (എക്സി. അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.