ദമ്മാം: ‘വായനയിലെ വിപ്ലവം’ പ്രമേയത്തിൽ ഐ.സി.എഫ് ദമ്മാം സെൻട്രൽ സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു. പ്രവാസി വായനയുടെ ‘പ്രവാസം വായിക്കുന്നു’ ശീർഷകത്തിൽ ഗൾഫിലുടനീളം നടത്തിയ ഒമ്പതാമത് പ്രചാരണ കാമ്പയിന് പരിസമാപ്തി കുറിച്ചാണ് സെൻട്രൽതലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നത്. സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്ത സെമിനാർ പ്രവാസികൾക്ക് അന്യമായിക്കൊണ്ടിരിക്കുന്ന വായനശീലത്തെ എങ്ങനെ പരിപോഷിപ്പിക്കാൻ സാധിക്കുമെന്ന് അവലോകനം നടത്തി. എഴുത്തും വായനയും വ്യക്തിയിലും സമൂഹത്തിലും ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചുള്ള സംവാദത്തിന്റെ വേദിയായി സെമിനാർ.
കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ല സെക്രട്ടറി അഫ്സൽ കോളാരി സെമിനാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് എക്സിക്യൂട്ടിവ് അബ്ദുൽ റഷീദ് മുസ്ലിയാർ കോഴിക്കോട് മുഖ്യാതിഥിയായിരുന്നു. സെൻട്രൽ എക്സിക്യൂട്ടിവ് അംഗം മുസ്തഫ മുക്കൂട് കീനോട്സ് അവതരിപ്പിച്ചു. സെൻട്രൽ സെക്രട്ടറി അബ്ബാസ് തെന്നല, ഫിനാൻസ് സെക്രട്ടറി അഹമ്മദ് നിസാമി, സൗദി മലയാളി സമാജം ഓർഗനൈസേഷൻ സെക്രട്ടറി ഷനീബ് അബൂബക്കർ, ഐ.സി.എഫ് സെൻട്രൽ പ്രവർത്തക സമിതി അംഗങ്ങളായ അൻവർ തഴവ, അഷ്റഫ് ചാപ്പനങ്ങാടി എന്നിവർ സംസാരിച്ചു.
സെൻട്രൽ ഓർഗനൈസേഷൻ സെക്രട്ടറി ഹംസ എളാട് സംവാദത്തിൽ മോഡറേറ്ററായി. സെൻട്രൽ മീഡിയ ആൻഡ് പബ്ലിക്കേഷൻ പ്രസിഡൻറ് സിദ്ദീഖ് സഖാഫി ഉറുമി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സലിം ഓലപ്പീടിക സ്വാഗതവും ദഅ് വ സെക്രട്ടറി അർഷദ് എടയന്നൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.