ഐ.​സി.​എ​ഫ് ഹാ​ഇ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം അ​ബ്ദു​ൽ ഹ​മീ​ദ് സ​ഖാ​ഫി കാ​ടാ​ച്ചി​റ ഉ​ദ്​​ഘാ​ട​നം ​ചെ​യ്യു​ന്നു

ഐ.സി.എഫ് ഹാഇൽ സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം

ഹാഇൽ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഹാഇൽ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ-സ്നേഹസംഗമം സംഘടിപ്പിച്ചു. ഹാഇലിലെ സന ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ സെൻട്രൽ പ്രസിഡന്‍റ് ബഷീർ സഅദി കിന്നിംഗർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ സംഗമം ഉദ്ഘാടനം ചെയ്തു. റമദാൻ സഹനത്തിന്‍റെയും കാരുണ്യത്തിന്‍റെയും മാസമാണെന്നും വിശപ്പിന്‍റെ വില എന്തെന്ന് തിരിച്ചറിയാൻകൂടി ഈ വിശുദ്ധ മാസം കാരണമാകുന്നു എന്നും റമദാൻ സന്ദേശ പ്രഭാഷണത്തിൽ അബ്ദുൽ റസാഖ് മദനി പറഞ്ഞു. അബ്ദുൽ സലാം റഷാദി ആമുഖപ്രഭാഷണം നടത്തി. ചാൻസ അബ്ദുറഹ്മാൻ (ജീവകാരുണ്യ പ്രവർത്തകൻ), മൊയ്തു മുകേരി (കെ.എം.സി.സി), സദഖത്ത് (ഒ.ഐ.സി.സി), ജസിൽ (നവോദയ), നയീം (എം.ഡി, ഹബീബ് ഹോസ്പിറ്റൽ), റഊഫ് ഇരിട്ടി (ഐ.എസ്.എഫ്), അജ്മൽ (എം.ഡി, അൽനൂർ ഹോസ്പിറ്റൽ), ബഷീർ മാള (എസ്.ഐ.സി), ഷംഷീർ (കെ.സി.എഫ്), കൃഷ്ണകുമാർ (അൽഹബീബ് ക്ലിനിക്), നൗഫൽ (ജനറൽ മാനേജർ, ലുലു ഹൈപ്പർ മാർക്കറ്റ് ഹാഇൽ), ഷൗക്കത്ത് ചെമ്പിലോട് (ഐ.സി.എഫ് മദീന), ഷുഹൈബ് കുന്നേത്ത് (ആർ.എസ്.സി) തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ ജനറൽ സെക്രട്ടറി ബഷീർ നെല്ലളം സ്വാഗതവും ഫിനാൻസ് സെക്രട്ടറി മുനീർ സഖാഫി നന്ദിയും പറഞ്ഞു.

Tags:    
News Summary - ICF Hail Central Committee Iftar Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.