മക്ക: ഐ.സി.എഫ് മക്ക പ്രോവിൻസ് വാർഷിക കൗൺസിൽ സമാപിച്ചു. ഐ.സി.എഫ് യൂനിറ്റ് തലം മുതല്‍ ‘ജങ്ഷൻ 23’ എന്ന പേരിൽ നടത്തിവന്ന വാർഷിക കൗൺസിൽ കാമ്പയിനാണ് മക്ക പ്രോവിൻസിൽ കൗണ്‍സിലോടെ സമാപനമായത്.
‘സ്നേഹകേരളം പ്രവാസത്തിന്റെ കരുതൽ’ എന്ന പേരിൽ ഐ.സി.എഫ് നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെ പ്രവാസ ലോകത്തെ എല്ലാ മലയാളികളെയും നേരിൽ കണ്ടും കേട്ടും പരസ്പരം സ്നേഹം പങ്കുവെച്ചും പ്രവാസലോകത്തുനിന്നുള്ള ഐ.സി.എഫിന്റെ സേവന പ്രവർത്തനങ്ങൾ ബോധ്യപ്പെടുത്തിയുമാണ് വാർഷിക കൗൺസിലിലേക്ക് കടന്നത്.
മക്ക ഏഷ്യൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പ്രോവിൻസ് വാർഷിക കൗൺസിലിൽ ജിദ്ദ, മക്ക, ത്വാഇഫ്, ഖുൻഫുദ, അൽ ഐത്ത്, റാബഖ് എന്നീ സെൻട്രലുകളിൽ നിന്നുള്ള പ്രതിനിധികളാണ് സംബന്ധിച്ചത്.
ഐ.സി.എഫ് ഇന്റർനാഷനൽ വെൽഫെയർ സെക്രട്ടറി മുജീബ് എ.ആർ നഗർ കൗൺസിൽ ഉദ്ഘാടനം ചെയ്തു. പ്രോവിന്‍സ് പ്രസിഡന്റ് ഖലീൽ നഈമി അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ടുകൾ ബഷീർ പറവൂർ (ഫിനാൻസ്), നാസർ അൻവരി (സംഘടന), ഷാജഹാൻ ആലപ്പുഴ (ദഅവ), അബ്ബാസ് ചെങ്ങാനി (വെൽഫെയർ), മുഹമ്മദ് സഖാഫി (അഡ്മിൻ, എജുക്കേഷൻ, മീഡിയ ആൻഡ് പബ്ലിക്കേഷൻ), ബഷീർ പറവൂർ (ജനറൽ) എന്നിവർ അവതരിപ്പിച്ചു.
റിട്ടേണിങ് ഓഫിസർ സൗദി നാഷണൽ ദഅവ സെക്രട്ടറി സൈനുദ്ദീൻ മുസ്ലിയാർ വാഴവറ്റ കൗൺസിൽ നിയന്ത്രിച്ചു. അബ്ദുൽ റഹ്മാൻ മളാഹിരി, മുഹമ്മദലി വേങ്ങര, ശാഫി ബാഖവി മക്ക, ഹസ്സൻ സഖാഫി ജിദ്ദ, അബ്ദുൽ കബീർ മുസ്ലിയാർ ത്വാഇഫ് എന്നിവർ സംബന്ധിച്ചു.
അദാലത്, സക്സസ് സ്റ്റോറി, ഗ്രൂപ് ചർച്ച എന്നിവക്ക് സൈനുൽ ആബിദീൻ തങ്ങൾ ജിദ്ദ, അബ്ദുൽ റശീദ് അസ്ഹരി മക്ക, ജാബിർ വാഴക്കാട് ത്വാഇഫ് എന്നിവർ നേതൃത്വം നൽകി. പ്രോവിൻസ് ജനറൽ സെക്രട്ടറി ബഷീർ പറവൂർ സ്വാഗതവും അഷ്റഫ് പേങ്ങാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.