ജിദ്ദ: പ്രവാസി സമൂഹം ഏറ്റവും കൂടുതൽ നേരിടുന്ന ജീവിതശൈലീ രോഗങ്ങളായ പ്രമേഹവും വൃക്കരോഗങ്ങളും തടയുന്നതിനായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ (ഐ.സി.എഫ്) നേതൃത്വത്തിൽ ആരോഗ്യബോധവത്കരണവും സൗജന്യ മെഡിക്കൽ പരിശോധനകളും നടത്തി.‘ബെറ്റർ വേൾഡ്, ബെറ്റർ ടുമാറോ’എന്ന പ്രമേയത്തിൽ ഐ.സി.എഫ് ആചരിക്കുന്ന മാനവ വികസന വർഷം കാമ്പയിന്റെ ഭാഗമായി നടന്ന ‘മെഡികോൺ’ മെഡിക്കൽ സെമിനാറിനും സംശയ നിവാരണങ്ങൾക്കും അബീർ പോളിക്ലിനിക്ക് ജനറൽ പ്രാക്ടീഷനർ ഡോ. അഷ്റഫ് നേതൃത്വം നൽകി.
ഐ.സി.എഫ് മെഡിക്കല്‍ സെമിനാറും ആരോഗ്യ ബോധവത്കരണവുംഐ.സി.എഫ് അസീസിയ്യ, മക്റോണ, സുലൈമാനിയ്യ സെക്ടറുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ രക്തസമ്മർദവും ബ്ലഡ് ഷുഗറിന്റെ അളവും സൗജന്യമായി പരിശോധിച്ചു. ഐ.സി.എഫ് ഇന്റർനാഷനൽ കൗൺസിൽ വെൽഫെയർ സെക്രട്ടറി മുജീബ് എ.ആർ നഗർ ഉദ്ഘാടനം ചെയ്തു. ഹംസ സഖാഫി കുറ്റൂർ അധ്യക്ഷത വഹിച്ചു. അബീർ പോളിക്ലിനിക്ക് ഓപറേഷൻ മാനേജർ നഹാസ് ആലപ്പുഴ, ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ, നേതാക്കളായ അബു മിസ്ബാഹ് ഐക്കരപ്പടി, മുഹ്സിൻ സഖാഫി, മൻസൂർ മണ്ണാർക്കാട്, അബ്ദുൽ ഗഫൂർ പുളിക്കൽ തുടങ്ങിയവർ സംബന്ധിച്ചു. റഷീദ് പന്തല്ലൂർ സ്വാഗതവും മുഹ്യിദ്ദീൻ വഴക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.