ജിദ്ദ: ഇസ്ലാമിക് ദഅ്വ കൗൺസിൽ (ഐ.ഡി.സി) ജിദ്ദ 2024 -2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ശറഫിയ ഐ.ഡി.സി ആസ്ഥാനത്തു ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഹുസൈൻ ബാഖവി പൊന്നാട് അധ്യക്ഷത വഹിച്ചു. നാസർ ചാവക്കാട് സ്വാഗതവും ഇല്യാസ് കണ്ണമംഗലം പ്രവർത്തന റിപ്പോർട്ടും മുഹമ്മദലി ചട്ടിപ്പറമ്പ് ഫിനാൻസ് റിപ്പോർട്ടും സുബൈർ പട്ടാമ്പി റിലീഫ് റിപ്പോർട്ടും അവതരിപ്പിച്ചു. ജലീൽ കണ്ണമംഗലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: ഹുസൈൻ ബാഖവി പൊന്നാട് (അമീർ), അബ്ദുൽ റഷീദ് മുതുവല്ലൂർ, നാസർ ചാവക്കാട്, ഹനീഫ പാറക്കല്ലിൽ (അസി. അമീർ), ഇല്യാസ് കണ്ണമംഗലം (ജന. സെക്രട്ടറി), ഷാക്കിർ എം.പി കുഴിമണ്ണ, മുഹമ്മദ് മജ്നാസ് തലശ്ശേരി, മുനീർ കൊടുവള്ളി (സെക്രട്ടറി), മുഹമ്മദലി ചട്ടിപ്പറമ്പ് (ഫൈനാൻസ് സെക്രട്ടറി).
വിവിധ സെൽ കൺവീനർമാർ: സുബൈർ പട്ടാമ്പി (റിലീഫ്), ഹുസൈൻ ബാഖവി (ദഅ്വ), നാസർ ചാവക്കാട് (ഹജ്ജ്), ഫാറൂഖ് കാസർകോട്, കരീം ഊരകം, നജ്മുദ്ദീൻ മുല്ലപ്പള്ളി (ടൂർ ആൻഡ് ഔട്ട് ഡോർ ആക്ടിവിറ്റീസ്), അഷ്റഫ് ടെക്നോ (പബ്ലിക് റിലേഷൻസ്), റാഫി കൊളത്തറ (വരിസഖ്യ), ലത്തീഫ് കളിയാട്ടമുക്ക് (ആത്മീയ സംഗമം), നിസാർ ചേളാരി, ശിഹാബ് നൂനു (ഫുഡ് ആൻഡ് ബീവറേജ്). ഇവരെക്കൂടാതെ 20 ഓളം എക്സിക്യൂട്ടിവ് അംഗങ്ങളെയും ഐ.ഡി.സി ജനറൽ ബോഡി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.