ജിദ്ദ: വാരാന്ത്യത്തിൽ ഐ.ഡി.സി പ്രവർത്തകർക്കായിഡിസ്സേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. ഉച്ചയോടെ ജിദ്ദയിൽ നിന്നും പുറപ്പെട്ട് പകലിന്റെ വിടപറച്ചിലും രാവിൻറെ ഉദയവും മലരാരുണ്യത്തിൽ ചിലവഴിച്ചുകൊണ്ടു അവിസ്മരണീയമായ ക്യാമ്പിംങ് അനുഭവം ആസ്വദിച്ചുകൊണ്ട് രാത്രിയുടെ പകുതിയോടെ തിരിച്ചു പോന്നു. പ്രതീക്ഷിച്ചത്ര തണുപ്പ് അനുഭവപ്പെട്ടില്ലങ്കിലും വിനോദ, വിജ്ഞാന പരിപാടികളായ ഐസ് ബ്രേക്കിംങ്, ഹൈക്കിങ്, ദഫ്ഫു മുട്ട്, വടം വലി, ക്യാമ്പ് ഫയർ, ഡെസേർട്ട് കവാലി, ഹാപ്പിനെസ്, ടെൻഷൻ ഫ്രീ ലൈഫ് സ്റ്റൈൽ, മെഡിറ്റേഷൻ തുടങ്ങിയവയിൽ പ്രായവിത്യാസമില്ലാതെ എല്ലാവരും പങ്കെടുത്തു.
പ്രവാസ ജീവിതത്തിലെ തിരക്ക് പിടിച്ച ജീവിതത്തിൽ ടെൻഷൻ കൊണ്ട് നടക്കാതെ പരസ്പരം കണ്ടു സന്തോഷങ്ങൾ പങ്കിടാൻ കിട്ടിയ നിമിഷങ്ങളെ ഉപയോഗപ്പെടുത്തുകയും അതിനുള്ള അന്തരീക്ഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യേണ്ടതാണെന്ന് ഐ.ഡി.സി അമീർ ഹുസൈൻ ബാഖവി പറഞ്ഞു. നാസർ ചാവക്കാട്, സജീർ ബുഖാരി, കരീം ഊരകം, സുബൈർ പട്ടാമ്പി, മുഹമ്മദലി ചട്ടിപ്പറമ്പ്, ഇല്യാസ് കണ്ണമംഗലം, എം.പി ഷാക്കിർ, പി.സി മുനവ്വർ, അഷ്റഫ് പാലത്തിങ്ങൽ, ലത്തീഫ് കളിയാട്ടമുക്ക്, നിസാർ ചേളാരി, ശിഹാബ് കൊപ്പം, അഷ്കർ, ഇഖ്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.