പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ജിദ്ദ കമ്മിറ്റി ഇഫ്താർ സംഗമ, റിലീഫ് സെൽ ഉദ്ഘാടനത്തിൽനിന്ന്

ഇഫ്താർ സംഗമവും റിലീഫ് സെൽ ഉദ്ഘാടനവും

ജിദ്ദ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ (പി.പി.എ) ജിദ്ദ ഇഫ്താർ സംഗമവും റിലീഫ് സെൽ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഇഫ്താർ വിരുന്നിൽ ഫിറോസ് കൊയിലാണ്ടി റമദാൻ സന്ദേശം നൽകി. റമദാൻ റിലീഫ് ഫ്ലെയർ സിദ്ദീഖ് മൂവാറ്റുപുഴയിൽനിന്നും രക്ഷാധികാരി അലി പുത്തരി ഏറ്റുവാങ്ങി. ആദ്യ റിലീഫ് തുക ഫസ്‌ലിൻ അബ്ദുൽ ഖാദറിൽ നിന്നും ട്രഷറർ മാഹിൻ ഷാ ഏറ്റുവാങ്ങി. പ്രവാസമവസാനിപ്പിച്ച് മടങ്ങുന്ന നിഷാദ് കൊപ്പറമ്പിലിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. അദ്ദേഹത്തിനുള്ള ഉപഹാരം അഡ്വൈസറി ബോർഡ് അംഗം കൊച്ചഹമ്മദ് അല്ലപ്ര കൈമാറി. പ്രസിഡൻറ് തൻസീം പുത്തുക്കാടൻ അധ്യക്ഷത വഹിച്ചു. നൗഫൽ അണ്ടെത്ത്, ബഷീർ കുപ്പിയാൻ, സുബൈർ കുമ്മനോട്, ഉബൈദ് കൂളിയാടൻ, ബഷീർ ആലപ്പിള്ളി എന്നിവർ സംസാരിച്ചു. അനസ് അരിമ്പാശ്ശേരി, അജ്നാസ് അമ്പാട്ടുകൂടി, സിദ്ദീഖ് ചേറ്റുകുടയിൽ, ഷഹീർ ഐമന എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. സെക്രട്ടറി മുഹമ്മദ് ഷാഫി സ്വാഗതവും മാഹിൻഷാ നന്ദിയും പറഞ്ഞു.

Tags:    
News Summary - Iftar gathering and inauguration of relief cell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.