ഖമീസ് മുശൈത്ത്: കുട്ടികൾക്ക് മാത്രമായി അസീർ മലർവാടി ബാലസംഘം സംഘടിപ്പിച്ച ഇഫ്താർ സംഗമം കൗതുകമായി. വീടുകളിൽ തയാറാക്കിയ വിഭവങ്ങളുമായാണ് കുട്ടികൾ ഇഫ്താർ സംഗമത്തിനെത്തിയത്.
ഇഫ്താർ പങ്കുവെക്കലിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെതുമാണെന്ന ആശയം പലഹാരങ്ങളുടെ പങ്കുവെക്കലിലൂടെ കുട്ടികൾ പരിശീലിക്കുകയായിരുന്നു. തങ്ങളുടെ നോമ്പനുഭവങ്ങൾ പരസ്പരം പങ്കുവെച്ചും സന്തോഷങ്ങൾ കൈമാറിയും കുട്ടി നോമ്പുകാർ സംഗമത്തിൽ ഒരുമിച്ചുകൂടി. കുട്ടികൾക്ക് പ്രാർത്ഥനകൾ ചൊല്ലി പഠിപ്പിച്ചും ഉപദേശങ്ങൾ നൽകിയും ഹാഫിസ് ഫവാസ് അബ്ദുറഹീം കുട്ടികളോട് സംവദിച്ചു.
സ്നേഹ സാഹോദര്യത്തോടെ എല്ലാവരുമൊത്തു റമദാനിലും തുടർന്നും ജീവിക്കണമെന്ന് റമദാൻ സന്ദേശം നൽകി കൊണ്ട് അസീർ തനിമ രക്ഷാധികാരി മുഹമ്മദ് അലി ചെന്ത്രാപ്പിന്നി പറഞ്ഞു.
സംഗമത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും നടന്നു. നവാഫ് ബാബു നേതൃത്വം നൽകി. മത്സരവിജയികൾക്ക് ഡോ. നസീർ, ഷമീർ കണ്ണൂർ, സുഹൈബ് ചെർപ്പുളശ്ശേരി, ഫവാസ് അബ്ദുറഹീം, നൗഫൽ ചങ്ങനാശേരി എന്നിവർ സമ്മാനങ്ങൾ കൈമാറി. സലീം കോഴിക്കോട്, മെഹ്റു സലീം, ഡോ. റസിയ, സക്കീന ബീരാൻകുട്ടി, ഫൈസൽ വേങ്ങര, പർവേസ് പിണറായി, റീന സുധീർ, അന്സിഫ് പൊന്നാനി, മുഹമ്മദ് ബാബു കരുനാഗപ്പിള്ളി, ബിന്ദു ബാബു എന്നിവർ ഇഫ്താറിന് നേത്രീത്വം നൽകി. ഖിറാഅത്ത് മത്സരത്തിൽ യാറ പീർസാദും മറിയം ജാഫറും, ബാങ്ക് വിളി മത്സരത്തിൽ മുഹമ്മദ് ശാദിലും മുഹമ്മദ് റാസിലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹിഫ്ള് മത്സരത്തിൽ ഖദീജ ബിനുവും ലുഖ്മാനും വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.