ജിദ്ദ: കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. ശറഫിയ അൽഫദ്ൽ ഓഡിറ്റോറിയത്തിലൊരുക്കിയ സംഗമത്തിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പൽ ഭാരവാഹികൾ, ജില്ല സെൻട്രൽ, നാഷനൽ കമ്മിറ്റി ഭാരവാഹികൾ, കുടുംബങ്ങൾ എന്നിവർ പങ്കെടുത്തു.
ഇഫ്താർ സംഗമം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല എം.എസ്.എഫ് വൈസ് പ്രസിഡൻറ് കെ.എം. ഇസ്മാഇൽ മുഖ്യപ്രഭാഷണം നടത്തി. ഫദ്ൽ മലബാരി, ഇസ്മാഈൽ മുണ്ടകുളം, റസാഖ് മാസ്റ്റർ, നാസർ മച്ചിങ്ങൽ, ഹബീബ് കല്ലൻ, ജലാൽ തേഞ്ഞിപ്പലം, നൗഷാദ് വാഴയൂർ എന്നിവർ ആശംസകൾ നേർന്നു. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗവും എം.എം. മുജീബ് മുതുവല്ലൂർ നന്ദിയും പറഞ്ഞു.
കെ.പി. അബ്ദുറഹ്മാൻ ഹാജി ഖിറാഅത്ത് നടത്തി. സലീം വാവൂർ, ലത്തീഫ് വാഴയൂർ, ലത്തീഫ് പൊന്നാട്, സി.സി. റസാഖ്, കെ.വി. നാസർ, മനാഫ് വാഴക്കാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജിദ്ദ: കാസർകോട് ജില്ല കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. അന്തരിച്ച ഉമർ ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ മുഖ്യാതിഥിയായിരുന്നു. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര മോഡൽ ഡിബേറ്റ് മത്സരത്തിൽ പ്രസംഗിച്ച ജിദ്ദയിലെ അമേരിക്കൻ സ്കൂളിലെ വിദ്യാർഥിയും കാസർകോട് സ്വദേശിയുമായ സാക്കിർ ഇസ്സുദ്ദീൻ കുമ്പളക്ക് ചടങ്ങിൽ ആദരവ് നൽകി.
സ്പാനിഷ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംഗമം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ഹസൻ ബത്തേരി അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും സമീർ ചേരങ്കൈ നന്ദിയും പറഞ്ഞു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ.പി ഹമീദലി, ജിദ്ദയിലെ വ്യവസായി ഇസ്സുദ്ദീൻ കുമ്പള, ബഷീർ ചെമ്മനാട്, കുബ്റ ലത്തീഫ്, മിസ്റിയ ഹമീദ്, നസീമ ഹൈദർ അലി തുടങ്ങിയവർ സംബന്ധിച്ചു. ജലീൽ ചെർക്കള, നസീർ പെരുമ്പള, കാദർ ചെർക്കള, യാസീൻ ചിത്താരി, സിദ്ദീഖ് ബായാർ, സലാം ബെണ്ടിച്ചാൽ, മുഹമ്മദലി ഹൊസങ്കടി, അബ്ദുല്ല ചന്തേര, ഹമീദ് ഇച്ചിലങ്കോട്, ഹാഷിം കുമ്പള, നജീബ് മള്ളങ്കൈ, സഫീർ തൃക്കരിപ്പൂർ, ബുനിയാം ഒറവങ്കര എന്നിവർ നേതൃത്വം നൽകി.
റിയാദ്: കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുൻ പ്രസിഡൻറ് മനാഫ് മണ്ണൂരിന്റെ മകനും വിദ്യാർഥിയുമായ ഹദിക് ജസാറിന്റെ ചെറുകഥകളുടെ സമാഹാരമായ ‘മ’ പ്രകാശനം ചടങ്ങിൽ നടന്നു. പ്രസിഡൻറ് ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് നജീബ് നെല്ലാങ്കണ്ടി, ജില്ല ട്രഷറർ ജാഫർ സാദിഖ്, മണ്ഡലം മുൻ ജനറൽ സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, മുൻ പ്രസിഡൻറ് മനാഫ് മണ്ണൂർ എന്നിവർ സംസാരിച്ചു. ബേപ്പൂർ മണ്ഡലത്തിൽ നിർമിക്കുന്ന സി.എച്ച്. സെൻററിന്റെ പ്രവർത്തനങ്ങൾ അബ്ദുറഹ്മാൻ ഫറോക്ക് വിശദീകരിച്ചു.
കഥാകൃത്ത് ഹദിക് ജസാറിന് കമ്മിറ്റിയുടെ ഉപഹാരം അഷ്റഫ് വേങ്ങാട്ട് കൈമാറി. ജനറൽ സെക്രട്ടറി ഹസൻ അലി സ്വാഗതവും ട്രഷറർ അഷ്റഫ് രാമനാട്ടുകര നന്ദിയും പറഞ്ഞു.
യാംബു: വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ 12ാം വാർഷികം പ്രമാണിച്ച് ‘സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് 12 പോരാട്ട വർഷങ്ങൾ’ തലക്കെട്ടിൽ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന ആചരണത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ യാംബു ഏരിയ സ്ഥാപക ദിനാചരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. യാംബു ടൊയോട്ട ‘പ്രവാസി’ ഹാളിൽ നടന്ന പരിപാടിയിൽ യാംബു മേഖല പ്രസിഡൻറ് നസിറുദ്ദീൻ ഇടുക്കി അധ്യക്ഷത വഹിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ നാട്ടിൽ വെൽഫെയർ പാർട്ടി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് സംഗമം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പൗരന്റെ ഭവനസ്വപ്നത്തിന്മേൽ സർക്കാറിന്റെ നികുതി ഭീകരതക്കെതിരെ ജനകീയ പ്രതികരണങ്ങൾ അനിവാര്യമാണെന്നും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടി ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും സംഗമം വിലയിരുത്തി.
ടൗൺ യൂനിറ്റ് പ്രസിഡൻറ് സുറൂർ തൃശൂർ, യൂത്ത് ഇന്ത്യ യാംബു പ്രസിഡൻറ് തൗഫീഖ് മമ്പാട്, യൂനിറ്റ് പ്രതിനിധി ശാക്കിർ പാലക്കാട് തുടങ്ങിയവർ സംസാരിച്ചു.
യൂനിറ്റ് സെക്രട്ടറി ഇൽയാസ് വേങ്ങൂർ സ്വാഗതവും മേഖല സെക്രട്ടറി സഫീൽ കടന്നമണ്ണ നന്ദിയും പറഞ്ഞു. ഷൗക്കത്ത് എടക്കര, താഹിർ ചേളന്നൂർ, മുനീർ കോഴിക്കോട്, ഫൈസൽ കോയമ്പത്തൂർ, സഹൽ മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.
റിയാദ്: മഞ്ചേരി വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദിലെ അൽ മാവാസിം ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് എ.പി. അൻസാർ അലി, ജനറൽ സെക്രട്ടറി പി.സി. സാകിർ ഹുസൈൻ, മുഖ്യ രക്ഷാധികാരി മുരളി കീഴ്വീട്ടിൽ, എൻ.ടി. അബ്ദുറസാഖ്, സി.കെ. സാലിഹ്, വി. രഹ്നാസ്, ബഷീർ വല്ലാഞ്ചിറ, സലാം പയ്യനാട്, കെ.വി. നിസാർ ബാബു, മുഹമ്മദ് അലി, എൻ.ടി. ജംഷിദ്, വി. നിഷാദ് എന്നിവർ നേതൃത്വം നൽകി. മുൻ പ്രസിഡൻറ് അലവി പുതുശ്ശേരി, ഭാരവാഹികളായ മുരളി കൃഷ്ണൻ, റഫീഖ് പുല്ലൂർ, മുരളി വേട്ടക്കോട്, വിനോദ് കൃഷ്ണ എന്നിവർ റമദാൻ, വിഷു സന്ദേശം നൽകി. കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകി.
ദമ്മാം: ഫോക്കസ് ഇൻറർനാഷനൽ ദമ്മാം ഡിവിഷൻ, ഫോക്കോ സോക്കർ ഫുട്ബാൾ അക്കാദമി കുട്ടികൾക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മുത്വീഹുറഹ്മാൻ ആന്ധ്രപ്രദേശ് കുട്ടികളോട് സംവദിച്ചു.
അക്കാദമി സെക്രട്ടറി അജ്മൽ കൊളക്കോടൻ, ഫോക്കസ് ദമ്മാം ഡിവിഷൻ മാനേജർ എം.വി. നൗഷാദ്, അക്കാദമി ഫുട്ബാൾ ചീഫ് കോച്ച് സയ്യിദ് ഹുസൈൻ ഹൈദരാബാദ്, എൻ.പി. സുനീർ, അബ്ദുല്ല തൊടിക എന്നിവർ സംസാരിച്ചു.2017ൽ ഏതാനും കുട്ടികളുമായി ഫോക്കസ് ദമ്മാമിനു കീഴിൽ ആരംഭിച്ച അക്കാദമിയിൽ ഇന്ന് 150ഓളം കുട്ടികൾ മൂന്നു മുഖ്യപരിശീലകർക്കും അവരുടെ അസിസ്റ്റൻറുകൾക്കും കീഴിൽ പരിശീലനം നടത്തുന്നു. ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം. വിജയനാണ് അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇഫ്താർ സംഗമത്തിൽ സാജിദ് ആറാട്ടുപുഴ, ഫോക്കസ് ഇൻറർനാഷനൽ അസിസ്റ്റൻറ് സി.ഇ.ഒ ഷബീർ വെള്ളാടത്ത് എന്നിവർ പങ്കെടുത്തു. മുജീബ് റഹ്മാൻ തയ്യിൽ, ടി.പി. സജിൽ, പി.സി. അനീഷ്, അൻസാർ കടലുണ്ടി, ഫവാസ് ഇല്ലിക്കൽ, എം. ഷിയാസ്, നസീം അബ്ദുറഹ്മാൻ, ആദിൽ, വഹീദുദ്ദീൻ, നസീമുസ്സബാഹ്, പി. അൻഷാദ് എന്നിവർ നേതൃത്വം നൽകി.
റിയാദ്: വലിയോറ സൗഹൃദവേദി റിയാദ് ഘടകം ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മലസിൽ നടന്ന ചടങ്ങിൽ വേദിയുടെ പുതിയ ലോഗോ പ്രസിഡൻറ് അബ്ദുൽ കരീം വളപ്പിൽ പ്രകാശനം ചെയ്തു. വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ കരീം വളപ്പിൽ അധ്യക്ഷത വഹിച്ചു. ഇല്യാസ് തൂമ്പിൽ യോഗം നിയന്ത്രിച്ചു. അബ്ദുൽ ഷുക്കൂർ പൂക്കയിൽ സ്വാഗതവും ഇഖ്ബാൽ കുഴിക്കാട്ടിൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അബ്ദുൽ കരീം വളപ്പിൽ (ചെയർ.), അബ്ദുഷുക്കൂർ പൂക്കയിൽ (പ്രസി.), ഇല്യാസ് തൂമ്പിൽ (ജന. സെക്ര.), ഇഖ്ബാൽ കുഴിക്കാട്ടിൽ (ട്രഷ.), മുഷ്താഖ് പാണ്ടികശാല, ഷംസുദ്ദീൻ പാട്ടശ്ശേരി മുതലമാട് (വൈ. പ്രസി.), കാളങ്ങാടൻ ബൈജു, റഷീദ് വളപ്പിൽ (ജോ. സെക്ര.), റാസ ബക്കർ പൂക്കയിൽ, മുസ്തഫ വൈദ്യക്കാരൻ, ഇസ്ഹാഖ് പുത്തനങ്ങാടി, ഹിഷാം പാറമ്മൽ, മുസ്തഫ ചിനക്കൽ, എ.കെ. സഈദ് മുതലമാട് (എക്സിക്യൂട്ടിവ് അംഗങ്ങൾ). രണ്ടു വർഷമാണ് ഭരണസമിതിയുടെ കാലാവധി.
ഹഫർ: ഒ.ഐ.സി.സി ഹഫർ അൽബാത്വിൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ ഒരുക്കി. ഹുജൈലാൻ മസ്ജിദിൽ ഒരുക്കിയ ഇഫ്താർ വിരുന്ന് ഈ പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യത്യസ്ത ആളുകളുടെ സാന്നിധ്യംകൊണ്ടും പ്രവർത്തകരുടെ ചിട്ടയായ സംഘാടനംകൊണ്ടും വ്യത്യസ്തമായി. സ്വദേശികളും വിദേശികളുമടക്കം സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകൾ സൗഹൃദസംഗമത്തിലും ഇഫ്താറിലും ഭാഗമായി. പ്രസിഡൻറ് ടി.എ. സലീം കീരിക്കാട്, ജനറൽ സെക്രട്ടറി ഷിനാജ് കരുനാഗപ്പള്ളി, വിബിൻ മറ്റത്ത്, ഇക്ബാൽ ആലപ്പുഴ, രതീഷ്, ജേക്കബ്, ജിതേഷ്, അലി മലപ്പുറം, അനൂപ്, സാബു സി. തോമസ്, സമദ്, ജോബി, ഷബ്നാസ് എന്നിവർ നേതൃത്വം നൽകി. ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയ ഹഫർ അൽബാത്വിൻ മേഖലയിലെ പ്രവർത്തകരെ ദമ്മാം റീജനൽ കമ്മിറ്റി അഭിനന്ദിച്ചു.
റിയാദ്: കോഴിക്കോട് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദ് മലസ് പെപ്പർട്രീ ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടി അബ്ദുല്ലത്തീഫ് ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. ആരാധനകളുടെ അന്തസ്സത്ത കാത്തുസൂക്ഷിക്കാനും നോമ്പുകാലത്ത് നേടിയെടുക്കുന്ന ശാരീരികവും മാനസികവുമായ ആരോഗ്യവും ആത്മനിയന്ത്രണവും തുടർന്നും ജീവിതത്തിൽ നിലനിർത്തിപ്പോരാനും വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ സഹീർ മുഹ്യിദ്ദീൻ അധ്യക്ഷത വഹിച്ചു. സാമൂഹികപ്രവർത്തകൻ എസ്.വി. അർശുൽ അഹ്മദ് മുഖ്യപ്രഭാഷണം നടത്തി. പി.എം. മുഹമ്മദ് ഷഹീൻ സ്വാഗതം പറഞ്ഞു.
റാഫി കൊയിലാണ്ടി, കബീർ നല്ലളം, ഹർഷദ് ഫറോക്ക്, വി.കെ.കെ. അബ്ബാസ്, സുഹാസ് ചേപ്പാലി, കെ.സി. ഷാജു, മുനീബ് പാഴൂർ, മുജീബ് മുത്താട്ട്, ഉമർ മുക്കം, നവാസ് ഒപ്പീസ്, ഹാരിസ് വാവാട്, ശാലിമ റാഫി, സുമിത സഹീർ, സിത്താര സാജിദ്, ഫിജിന കബീർ, സാജിറ ഹർഷദ്, സൽമ ഫാസിൽ, ഫസീല സിദ്ദീഖ്, ഫസ്ന ഹാരിസ്, മുംതാസ് ഷാജു, ചിഞ്ചു സാജിദലി, മാഷിദ മുനീബ്, ഹർഷിന നൗഫൽ, നഗ്മ ഫാബിർ, ഹസ്ന ഷമീം, മൈമൂന അബ്ബാസ്, ഫെബിന നവാസ്, മോളി മുജീബ്, റസീന അൽത്താഫ്, ലുലു സുഹാസ് എന്നിവർ നേതൃത്വം നൽകി.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇഫ്താർ വിരുന്ന്
റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സുലൈ ഖൽഅത്തുൽ സുൽത്താൻ ഇസ്തിറാഹയിൽ നടന്ന ഇഫ്താർ വിരുന്നിൽ സാമൂഹിക-സാംസ്കാരിക-മാധ്യമ മേഖലയിലെ പ്രമുഖരും കൂട്ടായ്മ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് സക്കീർ ഹുസൈൻ ഐ. കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം റമദാൻ സന്ദേശം നൽകി. രക്ഷാധികാരി അബ്ദുൽ ബഷീർ ഫത്തഹുദ്ദീൻ ആമുഖപ്രഭാഷണം നടത്തി. പുഷ്പരാജ്, സത്താർ കായംകുളം, ഗഫൂർ കൊയിലാണ്ടി, നൗഷാദ് കിളിമാനൂർ, സത്താർ ഓച്ചിറ, അൻവർ ഫാമ്കോ, അൻസാരി വടക്കുംതല, ഷഫീഖ് പുരക്കുന്നിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും വൈസ് പ്രസിഡൻറ് ജാനിസ് നന്ദിയും പറഞ്ഞു. അഖിനാസ്, നിയാസ് തഴവ, അനസ്, സത്താർ മുല്ലശ്ശേരി, ഷഫീഖ് തഴവ, നവാസ് ലത്തീഫ്, നൗഫൽ നൂറുദ്ദീൻ, റിയാസ് സുബൈർ, മുനീർ മണപ്പള്ളി, മുനീർ പുളിമൂട്ടിൽ, സക്കീർ ഹനീഫ, സുൽഫിക്കർ കിഴക്കിടത്ത്, സഞ്ജീവ്കുമാർ, ഷമീർ കുനിയത്ത്, ഷൈൻഷാ കുനിയത്ത്, റിയാസ് വഹാബ്, ഷിനു, അഷ്റഫ് മുണ്ടയിൽ, അഷ്റഫ് വടക്കുംതല, ബദർ കോലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
റിയാദ്: കരുവാരകുണ്ട് ഏരിയ റിയാദ് എക്സ്പാറ്റ്സ് (കെയർ) ഇഫ്താർ സംഗമം ബത്ഹയിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രോഗ്രാം ചെയർമാൻ ഫസലുറഹ്മാൻ ഇഫ്താർ സന്ദേശം നൽകി. ഇഫ്താറിനുശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുത്തു ശിഹാബ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി ബ്രിജേഷ് (ജിദ്ദ), തൗഫീഖ് (ബഹ്റൈൻ) എന്നിവർ പങ്കെടുത്തു. അസ്കർ പട്ടാണി (പ്രസി.), വി.കെ. ജംഷിദ് (സെക്ര.), ഷജീബ് പൂച്ചെങ്ങൽ (ട്രഷ.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. സുഹൈൽ മാട്ടുമ്മൽ, അബ്ദുറഹ്മാൻ, അഷ്റഫ് ഇരിങ്ങാട്ടിരി, സഫീർ ഖാൻ, അൽത്താഫ് എന്നിവർ സംസാരിച്ചു. ബിന്യാമിൻ ബിൽറു സ്വാഗതവും ജസീം കരുവാരകുണ്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.