റിയാദ്: കേളി ഈ വർഷവും വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് ജനകീയ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു. അൽ യാസ്മിൻ സ്കൂളിൽ നടന്ന മലസ് ഏരിയ ഇഫ്താറിൽ കുടുംബങ്ങളടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 1500ൽ പരം പ്രവാസികൾ പങ്കെടുത്തു. ചെയർമാൻ റനീസ് കരുനാഗപ്പള്ളി, കൺവീനർ ഷമീം മേലേതിൽ, സാമ്പത്തിക കൺവീനർ പി.എൻ.എം. റഫീഖ് എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതി ഇഫ്താറിന് നേതൃത്വം നൽകി.
മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ, വൈസ് പ്രസിഡൻറ് രജീഷ് പിണറായി, കേന്ദ്രകമ്മിറ്റി അംഗം രാമകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി, എഴുത്തുകാരായ എം. ഫൈസൽ, ബീന ടീച്ചർ,ജോസഫ് അതിരുങ്കൽ, ഡോ. ജയചന്ദ്രൻ, ഇന്ത്യൻ സ്കൂൾ അധ്യാപിക മൈമൂന ടീച്ചർ തുടങ്ങിയ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. മുഖ്യരക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, പ്രസിഡൻറ് സെബിൻ ഇക്ബാൽ, മലസ് രക്ഷധികാരി കമ്മിറ്റി സെക്രട്ടറി സുനിൽ കുമാർ, ഉലയ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ സെക്രട്ടറി കെ.പി. സജിത്ത്, കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, ഏരിയ പ്രസിഡൻറ് നൗഫൽ പൂവ്വക്കുർശി, ഏരിയ ട്രഷറർ യു.സി. നൗഫൽ എന്നിവർ നേതൃത്വം നൽകി.
സുലൈ ജിയാൽ ഇസ്തിറാഹയിൽ ഒരുക്കിയ സുലൈ ഏരിയ ഇഫ്താർ വിരുന്നിൽ മലയാളികളെ കൂടാതെ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർ, അറബ് വംശജർ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യക്കാരുമടക്കം സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമായി ആയിരത്തോളം ആളുകൾ പങ്കെടുത്തു. ചെയർമാൻ ഷറഫ്, കൺവീനർ ജോർജ്, ട്രഷറർ റീജേഷ് രയരോത്ത് എന്നിവരടങ്ങിയ സംഘാടകസമിതി ഇഫ്താറിന് നേതൃത്വം നൽകി. വിവിധ വ്യാപാര - വാണിജ്യ സ്ഥാപനങ്ങളും വ്യക്തികളും ജനകീയ ഇഫ്താറിന്റെ വിജയത്തിനായി സഹകരിച്ചിരുന്നു.
മുഖ്യരക്ഷാധികാരി കമ്മിറ്റിയംഗം ടി.ആർ. സുബ്രഹ്മണ്യൻ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കാഹിം ചേളാരി, ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഹാഷിം കുന്നുതറ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സുരേഷ് ലാൽ, രാമകൃഷ്ണൻ, സജീവൻ, സുലൈ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി അനിരുദ്ധൻ, കുടുംബവേദി സെക്രട്ടറി സീബ കൂവോട് തുടങ്ങിയവർ ഇഫ്താർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
റിയാദ്: കേളി കലാസാംസ്കാരിക വേദി അസീസിയ, ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റികൾ ഇഫ്താർ സംഘടിപ്പിച്ചു.
അസീസിയ ഗ്രേറ്റ് ഇൻറർനാഷനൽ സ്കൂളിൽ നടന്ന അസീസിയ ഏരിയ സംഗമത്തിന് ചെയർമാൻ മൻസൂർ, കൺവീനർ നൗഷാദ്, സാമ്പത്തിക കൺവീനർ റഫീഖ് അരിപ്ര, ഭക്ഷണ കമ്മിറ്റി കൺവീനർ സൂരജ്, ഗതാഗത കമ്മിറ്റി കൺവീനർ സുഭാഷ്, സ്റ്റേഷനറി കമ്മിറ്റി കൺവീനർ അജിത്ത്, ഏരിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, പ്രസിഡൻറ് ഷാജി റസാഖ്, വൈസ് പ്രസിഡൻറ് അലി പട്ടാമ്പി, ജോയൻറ് സെക്രട്ടറി സുധീർ പോരേടം എന്നിവർ നേതൃത്വം നൽകി. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡൻറ് ഗഫൂർ അനമങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗം ജാഫർ ഖാൻ തുടങ്ങിയവർ സംബന്ധിച്ചു.
റിയാദ് എക്സിറ്റ് എട്ടിലെ അൽമുൻസിയ ഇസ്തിറാഹയില് നടന്ന ഉമ്മുൽ ഹാമാം ഏരിയ സംഗമത്തില് മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, ജോയിൻറ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങൽ, കിഷോർ ഇ. നിസാം, ബിജി തോമസ്, ഏരിയാ രക്ഷാധികാരി ആക്ടിങ് കൺവീനർ ചന്ദ്രചൂഢൻ, ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ്, പ്രസിഡൻറ് ബിജു, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അബ്ദുൽ കലാം, അബ്ദുൽ കരീം, സംഘാടക സമിതി കൺവീനർ പി. സുരേഷ്, ചെയർമാൻ മൻസൂർ, വൈസ് ചെയർമാൻ ഒ. അനിൽ കുമാർ, ജോയിൻറ് കൺവീനർ എം.പി. ജയരാജ്, സാമ്പത്തിക കൺവീനർ റോയ് ഇഗ്നേഷ്യസ്, ഷാജഹാൻ, ഹരിലാൽ ബാബു, രാജേഷ്, ഷിഹാസ്, അബ്ദുസ്സലാം, ഷിഹാബുദ്ദീൻ കുഞ്ചിസ്, ജോജി, നൗഷാദ്, അലാഹുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
ഉനൈസ: ഒ.ഐ.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. മുവാസിം ഉലയ ഇസ്തിറാഹയിൽ നടന്ന ഇഫ്താർ വിരുന്നിൽ ഉനൈസയിലെയും പ്രാന്തപ്രദേശങ്ങളിലെയും സാമൂഹിക സാംസ്കാരിക സംഘടനകൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
വിവിധ തുറകളിൽപ്പെട്ട ആളുകൾ നിറഞ്ഞ ഇഫ്താർ സംഗമത്തിന് ഐ.സി.സി ഉനൈസ കമ്മിറ്റി പ്രസിഡൻറ് പ്രിൻസ് ജോസഫിന്റെയും സെക്രട്ടറി വിശ്വനാഥൻ, ട്രഷറർ കമാലുദ്ദീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സഹ ഭാരവാഹികളായ ഷാജി തോമസ്, മധു, റഫീഖ്, ജലീൽ, അബ്ദുൽ അസീസ്, നൗഷാദ്, മോൺസൺ, അഷറഫ്, സുനിൽകുമാർ, സഗീർ എന്നിവരും ഒ.ഐ.സി.സി ഖസിം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സക്കീർ പത്തറയും നേതൃത്വം നൽകി.
റിയാദ്: കെ.എം.സി.സി താനൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18-ലെ ശാലിയ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങൾ കോയാമു ഹാജി, ഉസ്മാൻ അലി പാലത്തിൽ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
സംഗമത്തിൽ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി മണ്ഡലം ട്രഷറർ അപ്പത്തിൽ കരീം അഭിവാദ്യം ചെയ്തു. ജുനൈദ് ഫൈസി താനാളൂർ പ്രാർഥന നടത്തി. ചെയർമാൻ അബ്ദുല്ലത്തീഫ് കരിങ്കപ്പാറ, പ്രസിഡൻറ് ഇസ്ഹാഖ് താനൂർ, ജനറൽ സെക്രട്ടറി ജുനൈദ് ഓമച്ചപ്പുഴ, ഫൈസൽ ഓമച്ചപ്പുഴ, ഇസ്മാഈൽ ഓവുങ്ങൽ, സലീം താനൂർ, ജാഫർ പൊന്മുണ്ടം, ഷംസു കാളാട്, ജഫ്സൽ പൊന്മുണ്ടം, ബഷീർ പാലേരി, ഷുക്കൂർ താനാളൂർ, ഷഫീഖ് അപ്പാട, ഷാഫി തലക്കെടുത്തൂർ, ബാവ താനാളൂർ, അബ്ുറഹ്മാൻ കുന്നുംപുറം, റാഫി ചെറിയമുണ്ടം, സിദ്ദീഖ് മണലിപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.
അൽഖുറയാത്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) അൽഖുറയാത് ഘടകം ഒരുക്കിയ ഗ്രാൻഡ് ഇഫ്താർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇഫ്താറിന് വേണ്ടി ഒരുമിച്ചുകൂടി പരസ്പര വിദ്വേഷങ്ങൾ മറന്നു സ്നേഹ സന്തോഷങ്ങൾ പങ്കിടുമ്പോൾ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഊട്ടി ഉറപ്പിക്കുന്നുണ്ടെന്നും അത് നിലനിർത്തണമെന്നും വ്രതാനുഷ്ഠാനം വഴി നേടിയെടുത്ത ആത്മനിയന്ത്രണവും ആരോഗ്യശീലങ്ങളും തുടർജീവിതത്തിലും സൂക്ഷിച്ചു പോരണമെന്നും റമദാൻ സന്ദേശ ഭാഷണത്തിൽ മുനീർ മുസ്ലിയാർ ഓർമപ്പെടുത്തി. മുഹമ്മദലി ദാരിമി മാമ്പുഴ അധ്യക്ഷത വഹിച്ചു. സലിം സഅദി മാമ്പുഴ, യൂനുസ് ലൈലത്തി, ഹാരിസ് മണ്ണാർക്കാട്, നിസാർ വാഴാനി, സലാം പടിക്കൽ, ഹംസ പാണക്കാട്, അബ്ദുറഹ്മാൻ, സുബൈർ, ഇസ്ഹാഖ്, ഷെഫീഖ് എന്നിവർ നേതൃത്വം നൽകി.
റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) ഇഫ്താർ സംഗമവും എക്സിക്യൂട്ടിവ് യോഗവും നടത്തി.
റിയാദ് മലസിലെ ജുനൈസിന്റെ വില്ലയിൽ നടന്ന പരിപാടിയിൽ എല്ലാ ടീമിലെയും എക്സിക്യൂട്ടിവ് അംഗങ്ങളും റിഫ സെക്രട്ടേറിയറ്റ് അംഗങ്ങളും വർക്കിങ് അംഗങ്ങളും പങ്കെടുത്തു.
ഭക്ഷണ പാനീയങ്ങൾ ഒരുക്കാൻ ബഷീർ കാരന്തൂർ, ഹസ്സൻ പുന്നയൂർ, ഫൈസൽ പാഴൂർ, മുസ്തഫ കവ്വായി, കുട്ടൻ ബാബു, നാസർ മാവൂർ, മുസ്തഫ മമ്പാട് എന്നിവർ നേതൃത്വം നൽകി. റിഫ പ്രസിഡൻറ് ബഷീർ ചേലമ്പ്ര അധ്യക്ഷത വഹിച്ചു. ടൂർണമെൻറ് നടത്തിപ്പുമായുള്ള കാര്യങ്ങൾ, ടെക്നിക്കൽ ചെയർമാൻ ഷകീൽ തിരൂർക്കാടും ട്രഷറർ കരീം മഞ്ചേരിയും വിശദീകരിച്ചു.
റമദാന് ശേഷം നടത്തുന്ന റിഫ എ ആൻഡ് ബി ഡിവിഷൻ ലീഗിലേക്കുള്ള പ്രാഥമിക കമ്മിറ്റി അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും ജുനൈസ് വാഴക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.