ദമ്മാം: കെ.എം.സി.സി റമദാൻ ദിനങ്ങളിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ സഹകരണത്തോടെ ജോലി, ശമ്പള പ്രതിസന്ധി നേരിടുന്ന സാധാരണ പ്രവാസികൾക്കായി ഇഫ്താർ ഭക്ഷണ കിറ്റ് വിതരണം പ്രവിശ്യയുടെ വിവിധഭാഗങ്ങളിൽ നടത്തിവരുന്നതായി കിഴക്കൻ പ്രവിശ്യാ ഭാരവാഹികൾ അറിയിച്ചു. പ്രവാസലോകത്ത് ബിസിനസ് നടത്തുന്ന മലബാർ ഗോൾഡ് പോലെയുള്ള സ്ഥാപനങ്ങൾ പ്രയാസം നേരിടുന്ന പ്രവാസികൾക്കുവേണ്ടി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നൽകുന്ന പിന്തുണ വലുതാണെന്ന് പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ അഭിപ്രായപ്പെട്ടു.
കെ.എം.സി.സിയുടെ സന്നദ്ധ പ്രവർത്തകർക്കുവേണ്ടി സംഘടിപ്പിച്ച നോമ്പുതുറ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് സിയാദ്, അഷ്റഫ്, നിരാഷ് അലി, ഷബീബ്, ആലിക്കുട്ടി ഒളവട്ടൂർ, സി.പി. ശരീഫ്, മാമു നിസാർ, ഹമീദ് വടകര, സിദ്ദീഖ് പാണ്ടികശാല, അബ്ദുൽ ഖാദർ വാണിയമ്പലം, എ.കെ.എം. നൗഷാദ് തിരുവനന്തപുരം, മാലിക്ക് മക്ബൂൽ എന്നിവർ സംബന്ധിച്ചു.
തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ സമൂഹ നോമ്പ് തുറ
റിയാദ്: തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ സമൂഹ നോമ്പ് തുറ അസീസിയാ നെസ്റ്റോ ഹൈപർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചെയർമാൻ ടി.എം. അഹമ്മദ് കോയ (സിറ്റിഫ്ലവർ) സംഗമം ഉദ്ഘാടനം ചെയ്തു. തണലിന്‍റെ പ്രവർത്തനത്തെ കുറിച്ചുള്ള ആമുഖ പ്രസംഗം ചാപ്റ്റർ പ്രസിഡന്‍റ് ഗഫൂർ കൊയിലാണ്ടി നിർവഹിച്ചു. തണൽ ചെയർമാൻ ഡോ. ഇദിരീസിന്‍റെ ശബ്ദസന്ദേശം സദസ്സിനെ കേൾപ്പിച്ചു. മുൻ ചാപ്റ്റർ സെക്രട്ടറി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയതിനാൽ പുതിയ സെക്രട്ടറിയായി മുബാറക് അലിയെ തെരഞ്ഞെടുത്തു. വാർഷിക ഫണ്ട് സമാഹരണത്തെ പറ്റി നൗഫൽ സംസാരിച്ചു. ഷബീബ്, നസീർ, ഷമീർ, ഷഫീർ, ഷാഹിദ്, എസ്.എം. ഗഫൂർ, ഷിഹാബ്, ഫൈസൽ, ഫിറോസ്, റാഷിദ് എന്നിവർ നോമ്പുതുറക്ക് നേതൃത്വം നൽകി. നൗഷാദ് സ്വാഗതവും ട്രഷറർ ഷാഹിൻ നന്ദിയും പറഞ്ഞു.
പ്രവാസി സ്പോർട്സ് ക്ലബ് ഇഫ്താർ സംഗമം
റിയാദ്: പ്രവാസി സാംസ്‌കാരിക വേദി റിയാദ് ഘടകത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി സ്പോർട്സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ക്ലബ് അംഗങ്ങളും അവരുടെ കുടുംബങ്ങളും ചേർന്ന് ഇഫ്താർ സംഗമം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സാജു ജോർജ് മുഖ്യാതിഥിയായിരുന്നു. ഇന്ത്യ എന്ന വിവിധ നിറങ്ങളും പുഷ്പങ്ങളും നിറഞ്ഞ പൂങ്കാവനത്തിന്‍റെ ശരിയായ സുഗന്ധം ആസ്വദിക്കാൻ നമുക്ക് സാധിക്കുമ്പോൾ മാത്രമെ നമ്മുടെ ഇന്ത്യ ഒരു ശരിയായ ഒരു ഇന്ത്യയായി മാറുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. മുൻഗാമികൾ സ്വപ്നം കണ്ട ആ ഇന്ത്യയെ നിലനിർത്താൻ നമുക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ക്ലബ് പ്രവർത്തകരും കുടുംബാംഗങ്ങളും കൂടി തന്നെ തയാറാക്കി കൊണ്ടുവന്ന വിഭവസമൃദ്ധമായ ഭക്ഷണം പരിപാടിയുടെ പ്രത്യേകതയായിരുന്നു.
നൈറ ഷഹദാൻ, ഹാസിം ഹാരിസ് എന്നിവർ ചേർന്ന് നടത്തിയ സ്‌പോർട്സ് ക്വിസ് ആസ്വാദ്യകരമായി. അബ്ദുല്ല, ഇസ്ഹാഖ്, ഷുക്കൂർ, നിയാസ്, ഷമീൻ, സഫ്‌ന അജ്‌മൽ, ഹസീന മൻസൂർ, ഹന ഹാരിസ്, മഹ മൻസൂർ തുടങ്ങിയവർ സമ്മാനർഹരായി. ദിൽഷാദ് ഗാനമാലപിച്ചു. എം.കെ. ഹാരിസ്, നിയാസ് അലി, റഫീഖ്, ഷബീർ, അജ്‌മൽ, രഞ്ജിത്ത്, ജംഷിർ, റെനീഷ്, നിഷാൽ, ഷബീബ്, രതീഷ്, നിഹ്മത്തുല്ല, നഷീദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഷഹദാൻ സ്വാഗതവും നിയാസ് അലി നന്ദിയും പറഞ്ഞു.
സൗദി തളിക്കുളം മഹല്ല് കൂട്ടായ്മ ഇഫ്താർ സംഗമം
ദമ്മാം: തളിക്കുളം മഹല്ല് സൗദി നിവാസികൾ ദമ്മാമിൽ ഇഫ്താർ സംഗമം നടത്തി. ആത്മസംസ്കരണത്തിലൂടെ ജീവിതത്തിൽ നന്മ ഉയർത്തിപ്പിടിക്കാനും സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനും സംഗമം ആഹ്വാനം ചെയ്തു. പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് ഇസ്മാഈൽ, കബീർ കല്ലിപ്പറമ്പിൽ, സക്കീർ ഹുസൈൻ, സൽസബീൽ, മുഹമ്മദലി, ഷെരീഫ്, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.