റിയാദ്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലസ് അൽമാസ് ഹാളിൽ നടന്ന സംഗമത്തിൽ സിജി പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും റിയാദിലെ വിവിധ വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. ഇസന്നിസ മുസ്തഫയുടെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ സാംസ്കാരിക സമ്മേളനത്തിൽ ചെയർമാൻ നവാസ് റഷീദ് അധ്യക്ഷത വഹിച്ചു. സിജി വിമൻസ് കലക്ടിവ് ചെയർപേഴ്സൻ സുബൈദ അസീസ് വിമൻസ് വിങ്ങിന്റെ പ്രവർത്തനങ്ങളും ചീഫ് കോഓഡിനേറ്റർ കരീം കാനാമ്പുറം ‘സപ്പോർട്ട് സിജി പ്രോഗ്രാമി’നെ കുറിച്ചും സദസ്സുമായി പങ്കുവെച്ചു.
വൈസ് പ്രസിഡൻറ് മുസ്തഫ മാനന്തേരിയുടെ നേതൃത്വത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളായ ഇബ്രാഹിം കരീം (ഐ.സി.എഫ്), നൗഷാദ് സഖാഫി (ആർ.എസ്.സി), ഡോ. അബ്ദുൽ അസീസ് (പ്രിൻസിപ്പൽ, മോഡേൺ സ്കൂൾ) തുടങ്ങിയവർ ഭാഗമായി. അന്താരാഷ്ട്ര നിലവാരമുള്ള നിരവധി യൂനിവേഴ്സിറ്റികൾ സൗദി അറേബ്യയിൽതന്നെയുള്ള കാര്യം നാം ശ്രദ്ധിക്കാറില്ല എന്നും സൗദിക്ക് അകത്തും പുറത്തുമുള്ള മികച്ച യൂനിവേഴ്സിറ്റികളിൽ വിദ്യാർഥികൾക്കായി ലഭിക്കുന്ന സ്കോളർഷിപ്പുകൾ മികച്ച രീതിയിൽ ഉപയോഗിക്കാൻ വിദ്യാർഥിസമൂഹത്തെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും ചർച്ചയിൽ പങ്കെടുത്ത് ഡോ. അബ്ദുൽ അസീസ് സൂചിപ്പിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുൽ അസീസ്, സൈനുൽ ആബിദ്, സലിം ബാബു, മുഹമ്മദ് ഇക്ബാൽ, ഷുക്കൂർ പൂക്കയിൽ, അമീർ, അബൂബക്കർ, അബ്ദുല്ലത്തീഫ്, മുഹ്യിദ്ദീൻ, സർജിത്, അബ്ദുല്ലത്തീഫ്, മൻസൂർ ബാബു, റിജോ ഇസ്മാഈൽ തുടങ്ങിയവർ നേതൃത്വം നൽകി. സിജി വിമൻസ് കലക്ടിവ് ഭാരവാഹി അലീന വാഹിദ് സ്വാഗതവും വൈസ് പ്രസിഡൻറ് അബ്ദുൽ നിസാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.