ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അംഗങ്ങളും ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുമായ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. ഇഫ്താറിനോടനുബന്ധിച്ച പരിപാടിയിൽ പ്രസിഡൻറ് മോഹൻ ബാലൻ അധ്യക്ഷത വഹിച്ചു. നാസർ ചാവക്കാട് റമദാൻ സന്ദേശം നൽകി. സർവമതങ്ങളും ഉദ്ഘോഷിക്കുന്നതു കാരുണ്യവും സ്നേഹവുമാണെന്നും സാന്ത്വനപരിചരണം ഇസ്ലാമിൽ പാപമോചനത്തിനുള്ള വഴിയാണെന്നും ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കുമെന്ന് ഖുർആനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരിൽ നൽകിവരുന്ന നാരീ പുരസ്കാർ അവാർഡ് ജേതാവ് ഡബ്ല്യു.എം.എഫ് ജിദ്ദ കൗൺസിൽ വൈസ് പ്രസിഡൻറും ജിദ്ദയിൽ ജീവകാരുണ്യ പ്രവർത്തകയുമായ ഡോ. വിനീത പിള്ളയെ ചടങ്ങിൽ ആദരിച്ചു. വനിത വിഭാഗം കൺവീനർ സോഫിയ ബഷീർ ആശംസകൾ നേർന്നു. രക്ഷാധികാരി മിർസ ഷരീഫ്, ഗ്ലോബൽ അഡ്വൈസറി ബോർഡ് അംഗം നിസാർ യൂസുഫ്, മിഡിലീസ്റ്റ് ഹെൽപ് ഡെസ്ക് കൺവീനർ മുഹമ്മദ് ബൈജു, മിഡിലീസ്റ്റ് പ്രവാസി വെൽഫെയർ ഫോറം കൺവീനർ ഷിബു ജോർജ്, നാഷനൽ കൗൺസിൽ വൈസ് പ്രസിഡൻറ് ഷാനവാസ് വണ്ടൂർ, നാഷനൽ കൗൺസിൽ വൈസ് പ്രസിഡൻറ് ജാൻസി മോഹൻ, നാഷനൽ കൗൺസിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ ഉണ്ണി തെക്കേടത്ത്, ബാജി നെല്പുര, റൂബി സമീർ, പ്രിയ സന്ദീപ്, ജിദ്ദ കൗൺസിൽ ഭാരവാഹികളായ സജി കുര്യാക്കോസ്, നൗഷാദ് കാളികാവ്, ബഷീറലി പരുത്തികുന്നൻ, വർഗീസ് ഡാനിയേൽ, മനോജ് മാത്യു, ഷിബു ചാലക്കുടി, നൗഷാദ് അടൂർ, ശിവാനന്ദൻ, ജോസഫ് വർഗീസ്, മുഹമ്മദ് സുബൈർ, ബഷീർ അപ്പക്കാടൻ, നുജ്മുദ്ദീൻ, പ്രവീൺ എടക്കാട്, എബി കെ. ചെറിയാൻ, വിവേക് ജി. പിള്ളൈ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അഹ്മദ് യൂനുസ് സ്വാഗതവും ട്രഷറർ സുശീല ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.