റിയാദ്: മുൻവർഷങ്ങളിലേതുപോലെ മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ആവശ്യകത വിളിച്ചോതി റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഇത്തവണയും ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദ് മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ നൂറിലധികം ആളുകൾ പങ്കെടുത്തു. ഉപദേശക സമിതി അംഗം ഡെന്നി ഇമ്മട്ടി നോമ്പുതുറയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. അമൻ, അമൽ എന്നിവരുടെ ഖുർആൻ പാരായണത്തിനു ശേഷം വിശാലമായ നോമ്പുതുറക്ക് തുടക്കമായി. മഗ്രിബ് നമസ്കാരശേഷം ആരംഭിച്ച സാംസ്കാരിക യോഗത്തിൽ. പ്രസിഡൻറ് മാധവന് അധ്യക്ഷത വഹിച്ചു. കരീം കാണാംപുറം, ഡോ. സന്തോഷ്, ടി.എം. വെട്രിവേൽ, റിയാസ് തുടങ്ങിയവർ സംസാരിച്ചു. റിയ നടത്തുന്ന സാമൂഹിക ഇടപെടലുകളെ അവർ പ്രശംസിച്ചു. എഴുത്തുകാരൻ ഡോ. മൊഹിദ്ദീൻ അബ്ദുൽ ഖാദർ റമദാൻ സന്ദേശം നൽകി. നോമ്പിന്റെ ആവശ്യകതയും അത് സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങളെയും കുറിച്ച് വളരെ വിശാലമായി പ്രതിപാദിച്ചു.
സെക്രട്ടറി ടി.എൻ.ആർ നായർ സ്വാഗതവും കലാകായിക സാംസ്കാരിക വിഭാഗം കൺവീനർ മഹേഷ് മുരളിധരൻ നന്ദിയും പറഞ്ഞു. ജുബിൻ പോൾ, അരുൺ കുമരൻ, ക്ലീറ്റസ്, സൂരജ് വത്സല, അബ്ദുസ്സലാം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.