റിയാദ്: 'നമ്മൾ ചാവക്കാട്ടുകാർ'സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം ഫായിസ് ബീരാൻ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ പ്രധിനിധി ഷാജഹാൻ ചാവക്കാട് ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു.
വർഷങ്ങളായി സൗദി അറേബ്യയിൽ ഉണ്ടായിട്ടും നാട്ടുകാരായ പല ആളുകളെയും ഈ സംഗമത്തിലൂടെയാണ് കണ്ടുമുട്ടാൻ സാധിച്ചത് എന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. ജനറൽ സെക്രട്ടറി ആരിഫ് വൈശ്യംവീട്ടിൽ, ട്രഷറർ ഫാറൂഖ് കുഴിങ്ങര, യൂനസ് പടുങ്ങൽ, ഹക്കീം മാളിയേക്കൽ, നാദിർഷ പാലയൂർ, അയൂബ് മണത്തല, സുബൈർ ഒരുമനയൂർ, ബദർ അങ്ങാടിത്താഴം, ഇഖ്ബാൽ പാലയൂർ, അഷ്കർ അഞ്ചങ്ങാടി, ഷമീർ മാമബസാർ, എം.സി. മുഹമ്മദാലി എന്നിവർ സംസാരിച്ചു.
ഫവാദ് അറക്കൽ, ഷാജഹാൻ കൈതമുക്ക്, നസീർ പാലയൂർ, ഹാഷിം അലവി, സത്താർ പാലയൂർ, അലി പൂത്താട്ടിൽ, സിറാജുദ്ദീൻ എടപ്പുള്ളി, ജാഫർ തങ്ങൾപടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.