മക്ക: ലോകത്തെ ഏറ്റവും വലിയ ഇഫ്താർ സംഗമത്തിന് മക്കയിൽ തുടക്കമായി. മസ്ജിദുൽ ഹറാമിലും അങ്കണങ്ങളിലും പരിസരത്തുമായി അനേകായിരം പേരാണ് റമദാനിലെ ആദ്യ നോമ്പുതുറക്ക് ഇന്നലെ എത്തിയത്. ആഭ്യന്തര, വിദേശ ഉംറ തീർഥാടകരും മക്കക്കും പരിസരങ്ങളിലുള്ള പ്രദേശവാസികളും വിദേശികളുമടക്കം ഹറമിലെ ഇഫ്താറിൽ പെങ്കടുക്കുന്നു.
റമദാനിലെ തീർഥാടകരുടെ വർധിച്ച തിരക്ക് കണക്കിലെടുത്ത് ഇഫ്താറിനും വിപുലമായ സൗകര്യങ്ങളാണ് ഇരുഹറം കാര്യാലയത്തിനു കീഴിൽ ഒരുക്കിയത്. വിതരണത്തിനും ശുചീകരണ ജോലികൾക്കും നിരവധി തൊഴിലാളികളെയും ഇവയുടെ മേൽനോട്ടത്തിന് നിരവധി ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. അസര്‍ നമസ്ക്കാരത്തോടെ ഇതിനായുള്ള സജ്ജീകരണങ്ങൾ അരംഭിക്കും. ഹറമിനകത്തും മുകളിലെ നിലകളിലും പുറത്ത് മുറ്റങ്ങളിലുമായി നിരവധി സുഫ്രകളാണ് വിരിക്കുക. സംസമും ഈത്ത പഴവുമാണ് പ്രധാന വിഭവങ്ങള്‍.
സാന്ഡ്വിച്ച്, വിവിധ തരം പാനീയങ്ങള്‍, ഖഹ്വ എന്നിവയും വിതരണം ചെയ്യുന്നു. ആരോഗ്യ, സുരക്ഷാ നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇഫ്താർ വിഭവങ്ങൾ വിളമ്പുക. ഹറമിൽ ഇഫ്താർ വിതരണത്തിന് ലൈസൻസ് നൽകാൻ അധികാരമുള്ള സിഖായ കമ്മിറ്റിയിൽ നിന്നുള്ള ലൈസൻസ് ലഭിച്ച ചാരിറ്റബിൾ സൊസൈറ്റികൾക്കാണ് ഇഫ്ത്താര്‍ നടത്തുന്നതിന് അനുവാദമുള്ളൂ. മറ്റു ഭക്ഷണങ്ങളൊന്നും വിതരണം ചെയ്യാൻ അനുവദിക്കില്ല. ഈ വര്‍ഷം 21 അംഗീകൃത ചാരിറ്റബിൾ സൊസൈറ്റികൾക്കാണ് ഇഫ്ത്താറിനു അനുമതിപത്രം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.