മൊയ്‌തീൻ ഹാജി തിരൂരങ്ങാടി, യൂനുസ് മൂന്നിയൂർ, നവാഫ് ഓസി, എൻ.കെ ബഷീർ കൊടുവള്ളി, മൻസൂർ വണ്ടൂർ

ഐ.എം.സി.സി സൗദി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജിദ്ദ: നാഷനൽ ലീഗിന്റെ പ്രവാസി വിഭാഗമായ സൗദി ഇന്ത്യൻ മൈനോരിറ്റിസ് കൾച്ചറൽ സെന്റർ (ഐ.എം.സി.സി) സൗദി കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ജിദ്ദയിൽ നടന്ന നാഷനൽ എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ചാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജി.സി.സി കമ്മിറ്റി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. നിലവിലെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവതരണവും സംഘടനാ ചർച്ചയും നടന്നു.

വിവിധ യൂനിറ്റുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഷാജി അരിമ്പ്രത്തൊടി ജിദ്ദ, എ.പി മുഹമ്മദ്കുട്ടി റിയാദ്, അബ്ദുല്‍ കരീം പയമ്പ്ര കിഴക്കന്‍ പ്രവിശ്യ, അബ്ദുല്‍ ലത്തീഫ് കൊണ്ടാടൻ മദീന, സി.എച്ച് അബ്ദുല്‍ ജലീല്‍, എം.എം അബ്ദുല്‍ മജീദ്, മൻസൂർ വണ്ടൂര്‍, എ.പി അബ്ദുല്‍ ഗഫൂര്‍, ഒ.സി നവാഫ് ജുബൈൽ, അബു കുണ്ടായി, ഇബ്രാഹിം വേങ്ങര, അമീര്‍ പുകയൂർ, സദഖത്ത് സഞ്ചീരി, മുഹമ്മദ്കുട്ടി തേഞ്ഞിപ്പലം എന്നിവർ യോഗത്തിൽ നേരിട്ടും മറ്റു യൂനിറ്റ് കമ്മിറ്റികളിൽ നിന്നും ബഷീര്‍ കൊടുവള്ളി ഖസീം, കരിം മൗലവി മദീന, യൂനുസ് മൂന്നിയൂർ അൽഖുറയാത്ത് തുടങ്ങിയവര്‍ ഓൺലൈനായും അവതരിപ്പിച്ചു. നൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് സമാപന സെഷൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മുഫീദ് കൂരിയാടൻ സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികൾ: മൊയ്‌തീൻ ഹാജി തിരൂരങ്ങാടി (രക്ഷാധികാരി), യൂനുസ് മൂന്നിയൂർ അൽഖുറയാത്ത് (പ്രസിഡന്റ്), നാസർ കുറുമാത്തൂർ റിയാദ്, കരീം മൗലവി കട്ടിപ്പാറ മദീന, അബ്ദുൽ എ.പി ഗഫൂർ ജിദ്ദ (വൈസ് പ്രസി.), നവാഫ് ഓസി ദമ്മാം (ജന. സെക്രട്ടറി), മൻസൂർ വണ്ടൂർ ജിദ്ദ (ഓർഗ. സെക്ര.), അബ്ദുൽ ലത്തീഫ് കൊണ്ടാടൻ മദീന, അബു കുണ്ടായി ജിദ്ദ, ഷാജഹാൻ ബാവ റിയാദ് (സെക്രട്ടറിമാർ), എൻ.കെ ബഷീർ കൊടുവള്ളി അൽഖസീം (ട്രഷറർ). എ.എം അബ്ദുല്ലക്കുട്ടി ജിദ്ദ, മുഫീദ് കൂരിയാടൻ ജുബൈൽ, ഷാജി അരിമ്പ്രത്തൊടി ജിദ്ദ, അബ്ദുൽ കരീം ദമ്മാം, എ.പി മുഹമ്മദ് കുട്ടി ചേളാരി റിയാദ്, എം.എം അബ്ദുൽ മജീദ് തിരൂരങ്ങാടി ജിദ്ദ, സലിം കൊടുങ്ങല്ലൂർ അൽഖുറയാത്ത്, എം.കെ അബ്ദുറഹിമാൻ തബൂക് ദുബ, നിസാർ കാവതികുളം ജിദ്ദ, നജ്മുദ്ധീൻ അൽഖോബാർ, ഇബ്റാഹീം വേങ്ങര ജിദ്ദ, തൻസീർ ഖിളരിയ ബേക്കൽ നാരിയ ഖഫ്ജി, എൻ.എം അഷ്‌റഫ് വേങ്ങര മഹായിൽ, ഖമീസ്‌മുശൈത്ത്, ശരീഫ് തെക്കൻ അൽഖുറയാത്ത്, സി.എച്ച് അബ്ദുൽ ജലീൽ, നൗഷാദ് മാരിയാട്, ഇസ്മായിൽ എടക്കാടൻ റിയാദ്, അമീർ പുകയൂർ, സദഖത്ത് സഞ്ചിരി എന്നിവരടങ്ങുന്ന 30 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു.

Tags:    
News Summary - IMCC has elected new officers for the Saudi Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.