റിയാദ്: പ്രശസ്ത ഇലക്ട്രോണിക്സ്, ഗൃഹോപകരണ നിർമാതാക്കളായ ഇംപെക്സിന്റെ ഏറ്റവും പുതിയ 65 ഇഞ്ച് സൂപ്പർ സ്ലിം അൾട്രാ എച്ച്.ഡി ഗൂഗിൾ ടി.വി സൗദി അറേബ്യയിൽ പുറത്തിറക്കി. ഗൾഫ് മാധ്യമം സംഘടിപ്പിച്ച ‘റിയാദ് ബീറ്റ്സ്’ പരിപാടിയിൽ പ്രശസ്ത സിനിമാതാരം ഭാവന ടി.വി സൗദി വിപണിയിലെത്തിക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നൂതന ശബ്ദ സാങ്കേതികവിദ്യയായ ഡോൾബി അറ്റ്മോസ്, മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ഡോൾബി വിഷൻ, ശബ്ദംകൊണ്ട് വിദൂരത്തിരുന്ന് നിയന്ത്രിക്കാൻ കഴിയുന്ന ഉപയോക്തൃസൗഹൃദ റിമോട്ട് കൺട്രോൾ സംവിധാനം, ഏറ്റവും പുതിയ ഫോർ കെ ഡിസ്പ്ലേ, ഗൂഗിൾ അസിസ്റ്റൻറ് തുടങ്ങിയ സവിശേഷതകളുമായാണ് ഇംപെക്സ് സൂപ്പർ സ്ലിം 65 ഇഞ്ച് ഗൂഗിൾ ടി.വി വിപണിയിലെത്തിയിരിക്കുന്നത്.
ഉപയോക്താവിന്റെ ആവശ്യങ്ങൾക്കും താൽപര്യങ്ങൾക്കും സംതൃപ്തി നൽകുന്ന ഏറ്റവും നൂതന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ടി.വിയാണ് അവതരിപ്പിക്കുന്നതെന്ന് ഇംപെക്സ് മിഡിലീസ്റ്റ് വൈസ് പ്രസിഡൻറ് (സെയിൽസ്) നവാസ് അലി അറിയിച്ചു. ഉദ്ഘാടനച്ചടങ്ങിൽ മാധ്യമം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എം. സാലിഹ്, ഇംപെക്സ് മിഡിലീസ്റ്റ് വൈസ് പ്രസിഡൻറ് (സെയിൽസ്) നവാസ് അലി, മാധ്യമം ബിസിനസ് സൊലൂഷൻസ് കൺട്രി ഹെഡ് (ഇന്ത്യ) കെ. ജുനൈസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.