ഇറക്കുമതി പഴങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയം –ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

യാംബു: സൗദിയിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഫലങ്ങൾ നിയന്ത്രണങ്ങൾക്കു വിധേയമായി മാത്രമാണെന്നും രാസവസ്തുക്കളോ മറ്റോ പഴങ്ങളിൽ ഉപയോഗിക്കുന്നത് സൂക്ഷ്മപരിശോധന നടത്തുന്നുവെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ ദിവസം രാസവസ്തുക്കൾ വിതറിയ സ്ട്രോബറി രാജ്യത്തേക്ക് ഇറക്കുമതി ചെയ്തുവെന്ന വ്യാജ പ്രചാരണം വ്യാപകമായി സമൂഹമാധ്യമങ്ങൽ വഴി നടത്തുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് അതോറിറ്റി പ്രസ്താവന ഇറക്കിയത്. രാജ്യത്തേക്കെത്തുന്ന പച്ചക്കറികളും പഴങ്ങളും സൂക്ഷ്മമായ പരിശോധനക്കു വിധേയമാക്കാനുള്ള സംവിധാനം രാജ്യത്തുണ്ട്. 123 ജി.എസ്.ഒ പ്രകാരമുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് രാജ്യത്തേക്ക് ഇറക്കുമതി സാധനങ്ങൾ എത്തുന്നത്.

പഴങ്ങളിലും പച്ചക്കറികളിലും കളർ ചേർക്കുന്നതോ രാസവസ്തുക്കൾ ഉപയോഗിക്കുന്നതോ ശ്രദ്ധയിൽപെട്ടാൽ കർശന നടപടികൾ എടുക്കുമെന്നും ഇറക്കുമതി ചട്ടങ്ങൾ ലംഘിക്കുന്നത് നിയമലംഘനമായി കണക്കാക്കി ശിക്ഷാവിധികൾ സ്വീകരിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Import Fruits Regulated - Food and Drug Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.