സൗദിയിൽ പാചകവാതക വില കൂട്ടി, റീഫില്ലിങ് നിരക്ക് 18.85 റിയാലായി

ജിദ്ദ: സൗദി അറേബ്യയിൽ പാചകവാതക വില കൂട്ടി. ഗ്യാസ് സിലിണ്ടർ വിണ്ടും നിറക്കുന്നതിനുള്ള നിരക്ക് 18.85 റിയാലായി. നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനിയായ 'ഗ്യാസ്കോ' കസ്റ്റമർ കെയർ വിഭാഗമാണ് ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യുന്നതിന് മൂല്യവർധിത നികുതി ഉൾപ്പെടെ 18.85 റിയാലാക്കിയെന്ന് ട്വീറ്റ് ചെയ്തത്.

വിതരണ സ്റ്റേഷനുകളിൽനിന്ന് വിൽപന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഇതിലുൾപ്പെടില്ല. ജൂൺ 11 മുതൽ ദ്രവീകൃത ഗ്യാസ്, മണ്ണെണ്ണ ഉൽപന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുമെന്ന് സൗദി അരാംകോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്‌റ്റേഷൻ ഉടമകൾക്കും ഉപഭോക്താക്കൾക്കും സൗദി അരാംകോ വെബ്‌സൈറ്റ് വഴി വില അപ്‌ഡേഷൻ അറിയാനാകും.

ഊർജ, ജല ഉൽപന്നങ്ങളുടെ നിരക്കുകൾക്ക് അനുസൃതമായാണ് വാർഷംതോറും ഗ്യാസ്, മണ്ണെണ്ണ വില പുനപരിശോധിക്കുന്നത്.

Tags:    
News Summary - In Saudi Arabia, the price of cooking gas increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.