റിയാദ്: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. നജ്റാൻ, ജിസാൻ, അസീർ, അൽ ബാഹ, മക്ക, മദീന എന്നീ പ്രവിശ്യകളിൽ ഇടത്തരവും ശക്തവുമായ മഴ തുടരുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. മഴവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും ഉണ്ടായേക്കും.
ആലിപ്പഴ വർഷവും ശക്തമായ കാറ്റും പൊടിയും ഉണ്ടാകാനും സാധ്യതയുണ്ട്. റിയാദ്, ഖസീം, ഹാഇൽ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ മഴ നേരിയതായിരിക്കും. അത് തബൂക്ക് വരെ വ്യാപിച്ചേക്കാം. കൂടാതെ ജിസാൻ, അസീർ, അൽ ബാഹ, മക്ക തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ രാത്രി വൈകിയും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ നേരത്തെ സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.