‘ഗൾഫ്​ മാധ്യമം’ സംഘടിപ്പിക്കുന്ന ‘ഇന്ത്യ @ 75 ഫ്രീഡം ക്വിസ്​’ മത്സരത്തി​െൻറ ലോഗോ റിയാദ്​ അവന്യു മാളി​ൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദ്​ പ്രകാശനം ചെയ്​തപ്പോൾ, സമീപം ലുലു സൗദി ഡയറക്​ടർ ഷഹീം മുഹമ്മദ്​, ഗൾഫ്​ മാധ്യമം സൗദി മാർക്കറ്റിങ്​ മാനേജർ ഹിലാൽ ഹുസൈൻ എന്നിവർ 

'ഇന്ത്യ @ 75 ഫ്രീഡം ക്വിസ്​'L മുഖ്യപ്രായോജകർ ലുലു ഗ്രൂപ്

റിയാദ്​: സൗദി ചരിത്രത്തിൽ പുതിയ അധ്യായം രചിക്കാനൊരുങ്ങുന്ന 'ഇന്ത്യ @ 75 ഫ്രീഡം ക്വിസ്​' മത്സരത്തി​െൻറ മുഖ്യപ്രായോജകരാകുന്നത്​ ലോകമെങ്ങും റീ​െട്ടയിൽ ശൃംഖലയുള്ള ലുലു ഗ്രൂപ്പാണ്​.


ഇന്ത്യൻ സ്വാതന്ത്ര്യത്തി​െൻറയും ഇന്ത്യ-സൗദി സൗഹൃദത്തി​െൻറയും 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ഇന്ത്യയുടെ മഹത്തായ ചരിത്രവും സാംസ്​കാരിക പാരമ്പര്യവും ഇന്ത്യ - സൗദി സൗഹൃദത്തി​െൻറ സവിശേഷതകളും സംബന്ധിച്ച്​ പുതുതലമുറക്കിടയിൽ അവബോധമുണ്ടാക്കാൻ കഴിയുമെന്നും അത്തരമൊരു യത്​നത്തിൽ ലുലു ഗ്രൂപ്​ ഏറെ ആഹ്ലാദപൂർവമാണ്​ പങ്കാളിത്തം വഹിക്കുന്നതെന്നും ലുലു സൗദി ഡയറക്​ടർ ഷഹീം മുഹമ്മദ്​ പറഞ്ഞു.

പരിപാടിയുടെ ലോഗോ പ്രകാശനം റിയാദ്​ മുറബ്ബയിലെ റിയാദ്​ അവന്യൂ മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദ്​ നിർവഹിച്ചു. ചടങ്ങിൽ ലുലു സൗദി ഡയറക്​ടർ ഷഹീം മുഹമ്മദ്​, മാർക്കറ്റിങ്​ മാനേജർ അബ്​ദുല്ല, ഗൾഫ്​ മാധ്യമം സൗദി മാർക്കറ്റിങ്​ മാനേജർ ഹിലാൽ ഹുസൈൻ എന്നിവർ പ​െങ്കടുത്തു.

Tags:    
News Summary - ‘India @ 75 Freedom Quiz’ L Main Sponsor Lulu Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.