റിയാദ്: 'ഗൾഫ് മാധ്യമം' ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെയും ഇന്ത്യ - സൗദി സൗഹൃദത്തിന്‍റെയും 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മെഗാ വെർച്വൽ മത്സരമായ 'ഇന്ത്യ @ 75 ഫ്രീഡം ക്വിസ്' ഒന്നാം ഘട്ട മത്സര വിജയികളെ പ്രഖ്യാപിച്ചു. സെപ്റ്റംബർ 24ന് സംഘടിപ്പിച്ച മത്സരത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തോളം കുട്ടികൾ പങ്കെടുത്തു.
രണ്ട് കാറ്റഗറിയിലായി നടന്ന മത്സരത്തിൽ ഓരോ വിഭാഗത്തിൽ നിന്നും 150 കുട്ടികൾ വീതം സെമി ഫൈനലിലേക്ക് അർഹത നേടി. ദമ്മാം, റിയാദ്, ജിദ്ദ റീജ്യനുകൾ കേന്ദ്രീകരിച്ച് 50 വീതം പേരാണ് ഓരോ കാറ്റഗറിയിൽ നിന്നും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഒക്ടോബർ ഒന്നിനാണ് (വെള്ളിയാഴ്ച) സെമി ഫൈനൽ മത്സരം.
ഒരേസമയം രണ്ട് പ്ലാറ്റുഫോമുകൾ ഉപയോഗിച്ച് ക്വിസ് മാസ്റ്ററുടെ മേൽനോട്ടത്തിൽ ലൈവ് മത്സരമായാണ് സെമി ഫൈനൽ അരങ്ങേറുക. മത്സരാർഥികൾ രജിസ്ട്രേഷൻ സമയത്ത് നൽകിയിട്ടുള്ള വിവരങ്ങൾ സെമി ഫൈനലിന് മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തുമെന്ന് ജനറൽ കൺവീനർ എ.കെ. അസീസ് അറിയിച്ചു. തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയാൽ മത്സരത്തിൽ നിന്നും അയോഗ്യത കൽപിക്കും. സെമി ഫൈനൽ വിശദാംശങ്ങൾ ഇ-മെയിൽ, വാട്സ്ആപ് എന്നിവ മുഖേനെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.