ഖസീം ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിശ്​അൽ ബിൻ സഊദ്​ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഈദിനെ സ്വീകരിച്ചപ്പോൾ


ഇന്ത്യൻ അംബാസഡറും ഖസീം ഗവർണറും കൂടിക്കാഴ്ച നടത്തി

ബുറൈദ: ഖസീം പ്രവിശ്യാ ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിശ്​അൽ ബിൻ സഊദും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഈദും കൂടിക്കാഴ്​ച നടത്തി. ഖസീം ഗവർണറേറ്റ്​ ആസ്ഥാനത്തെത്തിയ അംബാസഡറെ ഗവർണർ ഊഷ്മളമായി വരവേറ്റു. തുടർന്ന്​ ഇരുവരും ചർച്ച നടത്തി​.

പൊതുതാൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചാ വിധേയമായി. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തി​ന്‍റെ ശക്തിയും വിവിധ മേഖലകളിൽ നിലവിലുള്ള സഹകരണത്തിന്‍റെ വ്യാപ്തിയും ഗവർണർ ചൂണ്ടിക്കാട്ടി.

ഊഷ്മളമായ സ്വീകരണത്തിന് ഇന്ത്യൻ അംബാസഡർ ഗവർണർക്ക്​ നന്ദി പറഞ്ഞു. ഖസിം പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലെ ജനോപകാരപ്രദമായ വികസനത്തെ അംബാസഡർ പ്രശംസിച്ചു.

Tags:    
News Summary - Indian Ambassador meets the Governor of Qasim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.