റിയാദ്: റിയാദിലെ ഇന്ത്യൻ സമൂഹം അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു. റിയാദ് ഇന്ത്യൻ എംബസി, സൗദി യോഗ എന്നിവയുമായി സഹകരിച്ച് ദിശ സാമൂഹിക, സാംസ്കാരിക സംഘടനയാണ് 'ദിശ യോഗ മീറ്റ് 2023' എന്ന പേരിൽ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചത്. റിയാദിലെ റയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ നടന്ന പരിപാടി ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്തു. നേപ്പാൾ അംബാസഡർ നവരാജ് സുബേദി, പത്മശ്രീ പുരസ്കാര ജേതാവും സൗദി യോഗ കമ്മിറ്റി പ്രസിഡന്റുമായ നൗഫ് അൽ മർവായ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ചടങ്ങിൽ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എംബസികളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ, അറബ് യോഗ ഫൗണ്ടേഷൻ പ്രതിനിധികൾ, ഇവന്റ് സ്പോൺസർമാർ, സംഘാടക സമിതി എന്നിവരും പങ്കെടുത്തു. ദിശ സൗദി നാഷനൽ കോഓഡിനേറ്റർ രഞ്ജിത്ത്, ദേശീയ പ്രസിഡൻറ് കെ.എം. കനകലാൽ എന്നിവർ ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു. ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള 2000 ത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഉദ്ഘാടന പരിപാടിക്ക് ശേഷം യോഗ പ്രോട്ടോക്കോൾ, യോഗയെ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ വിവിധ കലാ, സാംസ്കാരിക പ്രകടനങ്ങൾ എന്നിവ അരങ്ങേറി. സാംസ്കാരിക തനിമ നിറഞ്ഞ ചെണ്ടമേളവും ആഘോഷത്തെ വർണാഭമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.