ഐ.സി.എഫ് അൽ-ഖസീം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ചൂഷണമുക്ത പ്രവാസം’ ബോധവത്കരണ കാമ്പയിൻ ഉദ്ഘാടനം 

'ചൂഷണമുക്ത പ്രവാസം'ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു

ബുറൈദ: പ്രവാസികളെ ചൂഷണവിധേയമാക്കുന്ന സ്വർണക്കടത്ത്, മയക്കുമരുന്ന്, സാമ്പത്തിക അത്യാർത്തി, ദുർവ്യയം എന്നീ വിഷയങ്ങളിൽ പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) നടത്തിവരുന്ന ദ്വൈമാസ കാമ്പയിനോടനുബന്ധിച്ച് അൽ-ഖസീം സെൻട്രൽ കമ്മിറ്റി മേഖലയിലെ മുഖ്യധാര സംഘടനകളെ ഉൾപ്പെടുത്തി ആശയ സംവാദം സംഘടിപ്പിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സർക്കാരും സംഘടനകളും ഇടപെട്ട് ബോധവത്കരണം നടത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് വിഷയം അവതരിപ്പിച്ച വിദ്യാഭ്യാസ പ്രവർത്തകനും വാടാനപ്പള്ളി ഇസ്റ ചെയർമാനുമായ ഹുസ്സൈൻ തങ്ങൾ വാടാനപ്പള്ളി പറഞ്ഞു.

സ്വർണക്കടത്തു മാഫിയയുടെ പ്രലോഭനങ്ങളിൽ സാധാരണക്കാരായ പ്രവാസികൾ വീഴരുതെന്ന് സംവാദം ഉദ്ഘാടനം ചെയ്ത പ്രൊവിൻസ് അഡ്മിൻ സെക്രട്ടറി ശിഹാബ് സവാമ പറഞ്ഞു. മയക്കുമരുന്ന്, സ്വർണ മാഫിയയെ ഗവണ്മെന്റും ഉദ്യോഗസ്ഥ വിഭാഗവും നിയന്ത്രിക്കണമെന്നും കാമ്പയിൻ മുന്നോട്ടുവെക്കുന്ന രീതിലുള്ള പൊതുവിഷയങ്ങളിൽ പ്രവാസി സംഘടനകളുടെ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കണമെന്നും സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. എൻജി. ബഷീർ കണ്ണൂർ, നാസർ കല്ലയിൽ, പർവേസ് തലശ്ശേരി, പ്രമോദ് കുര്യൻ, അയ്യൂബ് മുക്കം, അബ്ദുൽ റഷീദ്, സ്വാലിഹ് ബെല്ലാരി, നൗഫൽ മണ്ണാർക്കാട് എന്നിവർ സംസാരിച്ചു. ഖസീം സെൻട്രൽ പ്രസിഡന്റ് അബു നവാസ്‌ അധ്യക്ഷത വഹിച്ചു. യാക്കൂബ് സഖാഫി പ്രാർഥന നിർവഹിച്ചു. സെക്രട്ടറി ശറഫുദ്ധീൻ വാണിയമ്പലം സ്വാഗതവും സത്താർ വഴിക്കടവ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Indian Cultural Foundation (ICF) Awareness Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.