ഇന്ത്യൻ ഹാജിമാർ പ്രവാചക നഗരിയിൽ എത്തിത്തുടങ്ങി

മദീന: ഹജ്ജ്​ കഴിഞ്ഞ്​ ഇന്ത്യൻ ഹാജിമാർ മദീന സന്ദർശനം തുടങ്ങി. കേരളത്തിൽ നിന്നുള്ളവർ നാളെ മുതൽ പ്രവാചകനഗരിയിലെത്തും. കേരളത്തിൽ നിന്നുള്ള 900 ഹാജിമാരാണ്​ നാളെ മദീനയിൽ എത്തുക. മുപ്പത്തിഅഞ്ച് ഇന്ത്യന്‍ ഹാജിമാരാണ് ഇന്നലെ മക്കയില്‍ നിന്ന്​ മദീനയില്‍ എത്തിച്ചേര്‍ന്നത്. ഇവര്‍ 19-ാം തീയതി ജിദ്ദ വഴി ലഖ്​നോവിലേക്ക് പോകേണ്ടവരാണ്. അഹമ്മദാബാദ്, ചെന്നൈ വഴി രണ്ട് വിമാനങ്ങളില്‍ പോകേണ്ട 747 ഹാജിമാര്‍ ഇന്ന് മദീനയില്‍ എത്തും. ഹജ്ജിന് മുമ്പ് മദീനയില്‍ എത്താനാകാത്തവരാണ് ഇപ്പോള്‍ മദീന സന്ദര്‍ശിക്കുന്നത്. മദീന വഴി ഇന്ത്യയിലേക്ക് പോകേണ്ട മക്കയിലുള്ള ഇന്ത്യന്‍ ഹാജിമാരുടെ വരവ് സെപ്​റ്റംബർ 26 വരെ തുടരും. ഹജ്ജിന് മുമ്പ് 60,000ത്തോളം ഹാജിമാര്‍ മദീന സന്ദര്‍ശിച്ചിരുന്നു. അവശേഷിക്കുന്ന 65,0000 പേരാണ് വരും ദിവസങ്ങളില്‍ മദീനയിലെത്തുക. കഴിഞ്ഞ ദിവസം എത്തിയവര്‍ക്കും ഇന്ന് എത്തുന്നവര്‍ക്കും ‘മര്‍ക്കസ് ഇല്യാസ് 2‘, ‘മുക്താറ സലാം’ ഹോട്ടലുകളിലാണ് താമസം. വരും ദിവസങ്ങളില്‍ എത്തിച്ചേരുന്നവരിലെ 50 ശതമാനം പേര്‍ക്ക് ഹറമിനോട് അടുത്ത മര്‍ക്കസിയിലും അവശേഷിക്കുന്നവര്‍ക്ക് മര്‍ക്കസിയയ്ക്ക് പുറമെയുള്ള കെട്ടിടങ്ങളിലുമാണ് അധികൃതര്‍ താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹജ്ജിന് ശേഷം ഈജിപ്ത്, സുഡാന്‍, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീർഥാടകര്‍ കഴിഞ്ഞ ദിവസങ്ങളിലായി മദീനയില്‍ എത്തിയിരുന്നു. സെപ്​റ്റംബര്‍ 20ന് പുലര്‍ച്ചെയുള്ള വിമാനത്തിലായിരിക്കും മദീനയില്‍ നിന്ന്​ ഇന്ത്യന്‍ ഹാജിമാരുടെ തിരിച്ചുപോക്ക് ആരംഭിക്കുക. മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്ന മൂന്നില്‍ ഒന്ന് കെട്ടിടങ്ങളും വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊളിച്ചു നീക്കിയതിനാൽ വരും ദിവസങ്ങില്‍ തിരക്ക് വർധിക്കാൻ കാരണമാവും.
Tags:    
News Summary - Indian hajj pilgrims to Madina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.