റി​യാ​ദി​ലെ സ​ഫാ​മ​ക്ക പോ​ളി​ക്ലി​നി​ക്കി​ൽ ജീ​വ​ന​ക്കാ​ർ ഒ​രു​ക്കി​യ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം 

സ​ഫാ​മ​ക്ക​യി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

റി​യാ​ദ്: ബ​ത്​​ഹ​യി​ലെ സ​ഫാ​മ​ക്ക പോ​ളി​ക്ലി​നി​ക്കി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രാ​ണ്​ ആ​ഘോ​ഷ​പ​രി​പാ​ടി ഒ​രു​ക്കി​യ​ത്. ക്ലി​നി​ക്​ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ഫ​ഹ​ദ് അ​ൽ ഉ​നൈ​സി പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ക​ഠി​നാ​ധ്വാ​നി​ക​ളു​ടെ​യും സ​മ​ർ​പ്പി​ത പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ​യും രാ​ജ്യ​മാ​ണ് ഇ​ന്ത്യ​യെ​ന്നും​ അ​തു​കൊ​ണ്ടാ​ണ് ലോ​ക​ത്തി​െൻറ എ​ല്ലാ ദി​ക്കി​ലും ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​വ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ല്ലാ മേ​ഖ​ല​യി​ലും സ​ക്രി​യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​വു​ള്ള സ​മ​ർ​ഥ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ന്ത്യ​യു​ടെ വി​ദ്യാ​ഭ്യാ​സ​സം​വി​ധാ​നം അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത്രി​വ​ർ​ണ​ത്തി​ൽ പൊ​തി​ഞ്ഞ കേ​ക്ക് മു​റി​ച്ചാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ച​ത്. മു​ഹ​മ്മ​ദ് ഷാ​ജി അ​രി​പ്ര, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​തോ​മ​സ്, ഡോ. ​ഗോ​പേ​ഷ്, ഡോ. ​അ​നി​ൽ, ഡോ. ​ത​മ്പാ​ൻ, ഡോ. ​മൂ​ർ​ത്തി ഉ​ൾ​െ​പ്പ​ടെ ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രും സ​ന്ദ​ർ​ശ​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Indian Independence Day was celebrated in Safa mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.