സഫാമക്കയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsറിയാദ്: ബത്ഹയിലെ സഫാമക്ക പോളിക്ലിനിക്കിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലിനിക്കിലെ ജീവനക്കാരാണ് ആഘോഷപരിപാടി ഒരുക്കിയത്. ക്ലിനിക് അഡ്മിനിസ്ട്രേഷൻ മാനേജർ ഫഹദ് അൽ ഉനൈസി പരിപാടി ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനികളുടെയും സമർപ്പിത പ്രഫഷനലുകളുടെയും രാജ്യമാണ് ഇന്ത്യയെന്നും അതുകൊണ്ടാണ് ലോകത്തിെൻറ എല്ലാ ദിക്കിലും ഇന്ത്യക്കാർക്ക് അവരുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാ മേഖലയിലും സക്രിയമായി പ്രവർത്തിക്കാൻ കഴിവുള്ള സമർഥരായ ഉദ്യോഗാർഥികളെ വാർത്തെടുക്കാൻ കഴിയുന്ന ഇന്ത്യയുടെ വിദ്യാഭ്യാസസംവിധാനം അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ത്രിവർണത്തിൽ പൊതിഞ്ഞ കേക്ക് മുറിച്ചാണ് ആഘോഷപരിപാടികൾ അവസാനിച്ചത്. മുഹമ്മദ് ഷാജി അരിപ്ര, മെഡിക്കൽ ഡയറക്ടർ ഡോ. ബാലകൃഷ്ണൻ, ഡോ. തോമസ്, ഡോ. ഗോപേഷ്, ഡോ. അനിൽ, ഡോ. തമ്പാൻ, ഡോ. മൂർത്തി ഉൾെപ്പടെ ക്ലിനിക്കിലെ ജീവനക്കാരും സന്ദർശകരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.