മക്ക: ഇന്ത്യൻ ഹാജിമാരുടെ ജിദ്ദ വഴിയുള്ള മടക്കയാത്ര തിങ്കളാഴ്ച മുതൽ ആരംഭിച്ചു. ഹജ്ജിനു മുമ്പ് മദീന വഴിയെത്തിയ ഹാജിമാരാണ് ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങുന്നത്. ആദ്യദിനം ഡൽഹി, ലഖ്നോ, കൊൽക്കത്ത, ജയ്പുർ എന്നിവിടങ്ങളിലേക്കായിരുന്നു 2,000ത്തോളം ഹാജിമാർ മടങ്ങിയത്. ഇവരെ ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസുകളിൽ ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിച്ചാണ് യാത്രയാക്കിയത്. മടങ്ങുന്നതിനു മുേമ്പ എല്ലാവരും കഅബയിൽ വിടവാങ്ങൽ പ്രദക്ഷിണം പൂർത്തിയാക്കുന്നുണ്ട്.
നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ ബാഗേജുകൾ ഹജ്ജ് സർവിസ് കമ്പനികൾ ഏർപ്പെടുത്തിയ പ്രത്യേക കമ്പനികൾ വഴി 24 മണിക്കൂർ മുേമ്പ ശേഖരിച്ച് പ്രത്യേകം ടാഗ് ചെയ്ത് എയർപോർട്ടിൽ എത്തിക്കുന്നുണ്ട്. ഹാജിമാർക്കുള്ള അഞ്ചു ലിറ്റർ സംസം ബോട്ടിലുകൾ നേരത്തേ തന്നെ ഹാജിമാർ എത്തിയ എംബാർക്കേഷൻ പോയൻറുകളിൽ എത്തിച്ചിട്ടുണ്ട്. ഇത് നാട്ടിലെത്തുന്ന മുറക്ക് ഇവർക്ക് കൈമാറും. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ മലയാളി തീർഥാടകരും തിങ്കളാഴ്ച മുതൽ മടങ്ങിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.