റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 76ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. റിയാദിലുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിന് ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു. ഇന്ത്യൻ നാഷനൽ ഫോറം പ്രസിഡന്റ് അബ്ദുൽ അഹദ് സിദ്ദിഖി ഉദ്ഘാടനം ചെയ്തു. രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സമരനായകന്മാരെ അദ്ദേഹം ചടങ്ങിൽ അനുസ്മരിച്ചു. പൊരുതിനേടിയ സ്വാതന്ത്ര്യം അടിയറവ് വെയ്ക്കാനുള്ളതല്ലന്നും സ്വാതന്ത്ര്യം, നീതി, ഐക്യം, അഖണ്ഡത തുടങ്ങിയ മഹത്തായ മൂല്യങ്ങളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനും വേണ്ടി പൗരസമൂഹം ജാഗ്രതയോടെ നിലപാട് സ്വീകരിക്കണമെന്നും സ്വാതന്ത്യദിന സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് അംഗം സജ്ജാദ് ബംഗളുരു സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗവും പോരാട്ടവും എക്കാലത്തും മാതൃകയാെണന്ന് അദ്ദേഹം പറഞ്ഞു.
ഡോ. നയീം ഷെരീഫ്, അബ്രാർ ഹുസൈൻ, ജവഹർ ശവരിമുത്തു, ഗഫൂർ കൊയിലാണ്ടി, ബഷീർ ഈങ്ങാപ്പുഴ എന്നിവരും സംസാരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുഈനുദ്ദീൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം അജ്മൽ ഖാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.