ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡൻറ് സി.പി. അബുല്ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നാടിനും വിവേചനരഹിതമായി സർക്കാറിെൻറ ആനുകൂല്യങ്ങളും വികസന പദ്ധതികളും അനുഭവിക്കാനുള്ള സാഹചര്യം ഉണ്ടാവുക എന്നതാണ് പഞ്ചായത്തീരാജ് സംവിധാനങ്ങൾകൊണ്ടുദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ഒരു പ്രതിഫലേച്ഛയുമില്ലാതെയും ഇടനിലക്കാരില്ലാതെയും സാധാരണ ജനതയുടെ ഉന്നമനത്തിന്നായി പ്രവർത്തിക്കേണ്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റേറ്റ് കമ്മിറ്റി പ്രസിഡൻറ് ഹനീഫ കിഴിശ്ശേരി അധ്യക്ഷതവഹിച്ചു. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിലുള്ള തബൂക്ക്, മദീന, യാംബു, റാബിഗ്, ദഹ്ബാൻ, ബവാദി, ബനീമാലിക്, റുവൈസ്, ഷറഫിയ്യ, മക്ക റോഡ്, ബലദ്, മക്ക, ത്വാഇഫ് എന്നീ ബ്ലോക്ക്, ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ ക്യാമ്പിൽ പങ്കെടുത്തു. കോയിസ്സൻ ബീരാൻകുട്ടി സ്വാഗതവും സി.വി. അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.