ജിദ്ദ: അന്താരാഷ്ട്ര വളൻറിയർ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗത്വ കാമ്പയിന് തുടക്കമായി. 'ശാക്തീകരണത്തിനായി ഒന്നിക്കുക' എന്ന ശീർഷകത്തിൽ രണ്ടു മാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് അഷ്റഫ് മൊറയൂർ ഉദ്ഘാടനം ചെയ്തു.
ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. നോർത്തേൻ സ്റ്റേറ്റ്സ് എക്സിക്യൂട്ടീവ് അംഗം സൽമാൻ അഹമ്മദ് പ്രവർത്തന രേഖ അവതരിപ്പിച്ചു. ഈസ്റ്റേൺ റീജ്യൻ പ്രസിഡൻറ് നസ്റുൽ ഇസ്ലാം ചൗധരി, ഫ്രറ്റേനിറ്റി ഫോറം സൗദി സോണൽ സെക്രട്ടറി ഷംസുദ്ദീൻ മലപ്പുറം, മുഹമ്മദ് ശരീഫ് മംഗളൂരു, മുഹമ്മദ് ജാബിർ, ഫയാസുദ്ദീൻ ചെന്നൈ, മുഹമ്മദ് കോയ ചേലേമ്പ്ര തുടങ്ങിയവർ സംസാരിച്ചു. വിവിധ സംസ്ഥാന കമ്മിറ്റികൾക്ക് കീഴിൽ പുതുതായി അംഗത്വമെടുത്തവരെ ഭാരവാഹികൾ പൊന്നാട അണിയിച്ചു സ്വീകരിച്ചു.
മുജാഹിദ് പാഷ ബംഗളൂരു സ്വാഗതവും ആലിക്കോയ ചാലിയം നന്ദിയും പറഞ്ഞു. അബ്ദുൽ ഗനി, അൽഅമാൻ നാഗർകോവിൽ, അബ്ദുനാസർ മംഗളൂരു, നാസർ ഖാൻ, ഫൈസൽ മമ്പാട്, ബീരാൻകുട്ടി കോയിസ്സൻ, ഹംസ ഉമർ, ഹനീഫ കിഴിശ്ശേരി, ഷാഹുൽ ഹമീദ്, മുഹമ്മദ് മുഖ്താർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.