മക്കയിൽ ഇന്ത്യൻ തൊഴിലാളി ക്രെയിൻ അപകടത്തിൽ മരിച്ചു

മക്ക: മക്കയിൽ ജോലിക്കിടെ ക്രയിൻ തലയിൽ വീണ് ഇന്ത്യൻ തൊഴിലാളി മരിച്ചു. മക്ക ഹറമിനടുത്ത് അജിയാദിലുള്ള പ്രശസ്തമായ ഒരു ഹോട്ടലിൻ്റെ പുറം ഗ്ളാസ് ജനലുകൾ വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. ഹോട്ടലുമായി ക്ളീനിങ് കരാറിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയിലെ തൊഴിലാളിയാണ് മരിച്ച 33 കാരനായ ഇന്ത്യക്കാരൻ.

എന്നാൽ ഇദ്ദേഹം ഇന്ത്യയിൽ ഏതു സംസ്ഥാനക്കാരനാണെന്ന വിവരമില്ല. സഹപ്രവർത്തകരായ തൊഴിലാളികൾക്കൊപ്പം ഹോട്ടലിന്റെ പുറംചില്ലുകൾ വൃത്തിയാക്കുന്നതിനിടെ പതിനൊന്നാം നിലയിൽ നിന്നും പൊട്ടിവീണ ക്രയിൻ ഇദ്ദേഹത്തിന്റെ ദേഹത്ത് പതിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരിക്കുകയുമായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മക്ക അൽനൂർ സ്പെഷ്യലൈസ്ഡ് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ച കൂടുതൽ അന്വേഷണങ്ങൾക്കായി അജ്‌യാദ് സ്റ്റേഷൻ പരിധിയിലെ പൊലീസിനേയും പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ചിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Indian worker dies in crane accident in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.