റിയാദ്: സൗദി ഭക്ഷ്യമേഖലയിലെ സ്വദേശിവത്കരണത്തിന് ഫുഡ് ആൻഡ് മിൽക് പോളിടെക്നിക്കും അരാസ്കോ കമ്പനിയും സഹകരണ കരാർ ഒപ്പുവെച്ചു. ഭക്ഷ്യമേഖലയിലെ തൊഴിലുകളിൽ സ്വദേശി യുവാക്കൾക്ക് പരിശീലനം നൽകൽ, തൊഴിലിനോടൊപ്പം പരിശീലനം, ഭക്ഷ്യോൽപാദന രംഗത്തെ അറിവ് സമ്പാദനം എന്നിവയാണ് കരാറിെൻറ ഭാഗമായി നടപ്പാക്കുക.പോളിടെക്നിക്കിനെ പ്രതിനിധാനം ചെയ്ത് എക്സിക്യൂട്ടിവ് ഡയറക്ടർ ഇബ്രാഹീം ബിൻ സഊദ് അൽഅഖീലിയും അരാസ്കോയെ പ്രതിനിധാനം ചെയ്ത് മാനവ വിഭവശേഷി എക്സിക്യൂട്ടിവ് പ്രസിഡൻറ് ഖാലിദ് മുഹമ്മദ് ഗൻദൂറയുമാണ് കരാറിൽ ഒപ്പുവെച്ചത്.
കഴിഞ്ഞ വർഷങ്ങളിൽ അരാസ്കോ നടത്തിയ പരിശീലനങ്ങളുടെ ഭാഗമായി ഭക്ഷ്യ, ക്ഷീര രംഗത്തേക്ക് നിരവധി സൗദി ജോലിക്കാരെ നിയമിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഇബ്രാഹീം അൽഅഖീലി പറഞ്ഞു. എന്നാൽ, ഈ മേഖലയിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പാക്കേണ്ടതുണ്ട്.അതുകൊണ്ടാണ് ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്. അതിനാണ് ഇൗ കരാർ. തൊഴിൽ മന്ത്രാലയത്തിനു കീഴിലെ മാനവ വിഭവശേഷി ഫണ്ട് (ഹദഫ്), സൗദി വൊക്കേഷനൽ ആൻഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ചാണ് പരിശീലനം.
പരിശീലനം അവസാനിക്കുന്നതോടെ രാജ്യത്തെ ഭക്ഷ്യോൽപാദന കമ്പനികളിൽ നിയമനവും നടക്കും.രാജ്യത്ത് വിജയകരമായി പ്രവർത്തിക്കുന്ന ഭക്ഷ്യോൽപാദന മേഖലയിലും വിപണനരംഗത്തും ആവശ്യമായ പരിശീലനം സ്വദേശി യുവാക്കൾക്ക് നൽകുന്നതോടെ ഈ രംഗത്തെ സ്വദേശിവത്കരണം സാക്ഷാത്കരിക്കാനാവുമെന്നും അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.