ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽനിന്ന് കോഴിക്കോട്ടേക്ക് ഇൻഡിഗോ സർവിസുകൾ മാർച്ച് 26 മുതൽ

ജിദ്ദ: ഇൻഡിഗോ വിമാന കമ്പനി നിർത്തിവെച്ചിരുന്ന ജിദ്ദ-കോഴിക്കോട്, ദമ്മാം-കോഴിക്കോട് നേരിട്ടുള്ള സർവിസുകൾ പുനരാരംഭിക്കുന്നു. മാർച്ച് 26 മുതൽ ഇരു വിമാനത്താവളങ്ങളിൽ നിന്നും സർവിസുകൾ ആരംഭിക്കും. ഇതിനായുള്ള ടിക്കറ്റുകൾ www.goindigo.in വെബ്സൈറ്റിലും ട്രാവൽ ഏജൻസികളിലും ലഭ്യമാണ്. ജിദ്ദയിൽനിന്ന് എല്ലാ ദിവസവും പുലർച്ചെ 12.40ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട്ടെത്തും. തിരിച്ച് രാത്രി 8.30ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11.30ന് ജിദ്ദയിലിറങ്ങും.

ദമ്മാമിൽനിന്ന് രാവിലെ 11.40നാണ് സർവിസ്. വൈകീട്ട് 6.50ന് കോഴിക്കോട്ടെത്തും. കോഴിക്കോട്-ദമ്മാം സർവിസ് രാവിലെ 8.40നാണ്. രാവിലെ 10.40ന് ദമ്മാമിലിറങ്ങും. നേരത്തെ ഈ സെക്ടറുകളിൽ സർവിസ് നടത്തിയിരുന്ന ഇൻഡിഗോ പിന്നീട് നിർത്തുകയായിരുന്നു. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് പുതുതായി പ്രഖ്യാപിച്ച സർവിസുകളുട സമയക്രമം.

ജിദ്ദയിൽ നിന്നും കോഴിക്കോട് നിന്നും സർവിസുകൾ രാത്രി പുറപ്പെടുന്നതായതുകൊണ്ട് അവധിക്ക് പോവുന്ന പ്രവാസികൾക്ക് അവരുടെ അവധി ദിനങ്ങൾ യാത്രക്ക് വേണ്ടി നഷ്ടപ്പെടുകയില്ല എന്നതാണ് പ്രധാന പ്രയോജനം. ഉംറ യാത്രക്കാരുടെ ആധിക്യം കാരണം പ്രവാസികൾക്ക് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചും യാത്ര ചെയ്യാൻ നേരിടുന്ന പ്രയാസങ്ങൾക്ക് പരിധിവരെ പുതിയ ഇൻഡിഗോ നേരിട്ടുള്ള സർവിസുകൾ പരിഹാരമാവും.

Tags:    
News Summary - IndiGo services from Jeddah and Dammam to Kozhikode from March 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.