ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 38ാമ​ത് ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം

ഇന്ദിര ഗാന്ധി രാജ്യത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ നേതാവ് -ഒ.ഐ.സി.സി അനുസ്മരണം

റിയാദ്: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ സ്വന്തം ജീവൻ ബലിയർപ്പിച്ച ധീരയായ നേതാവായിരുന്നു ഇന്ദിര ഗാന്ധിയെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 38ാമത് ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ബത്ഹയിലെ ലുഹമാർട്ടിൽ നടന്ന ചടങ്ങിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു.ശിഹാബ് കൊട്ടുകാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, അസ്‌കർ കണ്ണൂർ, റഷീദ് കൊളത്തറ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, ഷംനാദ് കരുനാഗപ്പള്ളി, യഹ്‌യ കൊടുങ്ങലൂർ, സലിം കളക്കര, നാഷനൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദിഖ് കല്ലുപറമ്പൻ, റഹ്‌മാൻ മുനമ്പത്ത്, ജില്ല ഭാരവാഹികളായ സജീർ പൂന്തുറ, ബാലുക്കുട്ടൻ, സുഗതൻ നൂറനാട്, ബഷീർ കോട്ടയം, ശുകൂർ ആലുവ, അമീർ പട്ടണത്ത്, മജീദ് കണ്ണൂർ, സലിം ആർത്തിയിൽ, കരീം കൊടുവള്ളി, നാസർ കല്ലറ, രാജു തൃശൂർ, അൻസാർ വടശ്ശേരിക്കോണം, ജോൺസൺ മാർക്കോസ്, റസാഖ് ചാവക്കാട് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി നിഷാദ് ആലംകോട് സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദലി മണർകാട് നന്ദിയും പറഞ്ഞു. 

Tags:    
News Summary - Indira Gandhi, a leader who touched the soul of the nation -OICC commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.