ചെറുകിട വ്യവസായം ത്വരിതപ്പെടുത്താന്‍ പ്രത്യേക ദൗത്യ സേന: ബിനാമി കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: കൗണ്‍സില്‍ ഓഫ് ചേംബേഴ്​സ്

ദമ്മാം: സൗദിയിലെ ചെറുകിട വ്യവസായം ത്വരിതപ്പെടുത്താന്‍ സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്സ് പ്രത്യേക ദൗത്യ സേനക്ക് രൂപം നല്‍കുന്നു. ബിനാമി കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കൂടുതല്‍ മേഖലകള്‍ സ്വദേശികൾക്ക് മാത്രമാക്കി ചുരുക്കണമെന്നും വ്യവസായികള്‍ ആവശ്യപ്പെട്ടു.  ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പ്രശ്നം പഠിച്ച് പരിഹരിക്കുന്നതിനും വിവിധ പ്രവിശ്യകളിലെ ചേംബര്‍ ഓഫ് കൊമേഴ്സുകളുടെ  നേതൃത്വത്തില്‍ പ്രത്യേക ദൗത്യ സേന രൂപവത്കരിക്കുമെന്ന് സൗദി കൗൺസില്‍ ഓഫ് ചേംേബഴ്സ് അറിയിച്ചു. ബിനാമി കച്ചവടത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചാല്‍ മാത്രമേ സ്വദേശികള്‍ ഇതിലേക്കു കൂടുതലായി കടന്നു വരാന്‍ സാധിക്കുകയുള്ളുവെന്ന് കൗണ്‍സില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സ്വദേശികളുടെ സ്ഥാപനങ്ങള്‍ വിദേശികളാല്‍ നടത്തപ്പെടുന്ന ബിനാമി കച്ചവടക്കാരെ നേരിടുന്നത് സ്വദേശികളെ വല്ലാതെ പ്രയാസപ്പെടുത്തുന്നു. അതുകൊണ്ട് ഇവര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോവണമെന്ന് കിഴക്കന്‍ പ്രവിശ്യ ചേംബര്‍ മേധാവി അബ്ദുല്‍ റഹ്മാന്‍ അല്‍ ഒതൈഷാന്‍ പറഞ്ഞു. യുവാക്കളുടെ മുന്നേറ്റവും  ചെറുകിട കച്ചവടത്തിെൻറ ഉന്നമനവുമാണ് വിഷന്‍ 2030 ലക്ഷ്യം വെക്കുന്നത്. സൗദി സമ്പദ് ഘടനയുടെ 94 ശതമാനവും ചെറുകിട സ്ഥാപനമാണ്. പക്ഷെ നിലവില്‍ ഇതില്‍ നല്ലൊരു ശതമാനവും രാജ്യത്തിെൻറ സമ്പത് ഘടനക്ക് ഗുണകരമല്ല. ഇതിനെ സമ്പത്ഘടനയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ മാത്രമേ സ്വദേശി യുവാക്കള്‍ ഈ മേഖലയിലേക്കു കടന്നുവരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം നടക്കുന്ന കൗൺസില്‍ ഓഫ് ചേംബേഴ്സ്, വാണിജ്യ നിക്ഷേപ മന്ത്രാലയത്തിെൻറ സംയുക്ത യോഗത്തില്‍ ദൗത്യ സേനക്കുള്ള രൂപ രേഖ തയാറാക്കുമെന്നും  ഒതൈഷാന്‍ പറഞ്ഞു. വനിതകളുടെ പങ്കാളിത്തം കൂടി വരുന്നതായും, പല വിദഗ്ധ മേഖലകളിലും  അവര്‍ മുന്നേറുന്നതായും വനിതാ വ്യവസായി സമീറ അല്‍ സുവൈഗ് പറഞ്ഞു. നിലവില്‍ സ്വദേശി തൊഴിലാളികളില്‍ 22 ശതമാനം വനിതകളാണ്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് 33 ശതമാനമാക്കി ഉയര്‍ത്തി കൊണ്ടുവരാനുള്ള പദ്ധതിക്ക് അന്തിമ രൂപം നല്‍കിയതായും സമീറ അറിയിച്ചു.  

 

Tags:    
News Summary - industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.