ജിദ്ദ: മേയ് 26ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന സെക്കുലർ ഇന്ത്യ റാലിയുടെ ലോഗോയുടെ സൗദിതല പ്രകാശനം ജിദ്ദയിൽ നടന്നു. ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണ സദസ്സിൽ ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ് സാദിഖലി തുവ്വൂരിന് ലോഗോ നൽകിക്കൊണ്ട് നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം നിർവഹിച്ചു. ജിദ്ദ കമ്മിറ്റി പ്രസിഡന്റ് ഷാജി അരിമ്പ്രത്തൊടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ടി.എം. എ റഊഫ്, സലാഹ് കാരാടൻ, സാദിഖലി തുവ്വൂർ, നസീർ വാവ കുഞ്ഞ്, കബീർ കൊണ്ടോട്ടി, നാസർ ചാവക്കാട്, ദിലീപ് താമരകുളം, സി.എച്ച്. ബഷീർ , അൻവർ വടക്കാങ്ങര, കുഞ്ഞി മുഹമ്മദ് കൊടശേരി, ഹനീഫ ബർക, എ.എം അബ്ദുല്ലകുട്ടി, മൻസൂർ വണ്ടൂർ, എ.പി അബ്ദുൽ ഗഫൂർ, എം.എം അബ്ദുൽ മജീദ്, മൊയ്തീൻ ഹാജി തിരൂരങ്ങാടി, ലുഖ്മാൻ തിരുരങ്ങാടി, സദഖത്ത് മഞ്ചേരി, അബു കുണ്ടായി, ഇബ്രാഹിം വേങ്ങര തുടങ്ങിയവർ സംബന്ധിച്ചു. സി.എച്ച് അബ്ദുൽ ജലീൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.