ജിദ്ദ: അനസ് ബിൻ മാലിക് മദ്റസ കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന സ്പോർട്സ് പ്രോഗ്രാം ‘ഇൻസ്പെയർ 2023’ ആസ്വാദ്യകരമായി. കുട്ടികൾക്കായി കിഡ്സ്, ചിൽഡ്രൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ കാറ്റഗറികളിലായി വിവിധ മത്സരങ്ങളും രക്ഷിതാക്കൾക്കായി സൗഹൃദ മത്സരങ്ങളും ഇൻസ്പെയറിെൻറ ഭാഗമായി അരങ്ങേറി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ നടന്ന മത്സരങ്ങളിൽ റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാല് ഹൗസുകളെ പ്രതിനിധീകരിച്ച് ഇരുന്നൂറോളം കുട്ടികൾ മാറ്റുരച്ചു.
ഗ്രീൻ ഹൗസിനെ പ്രതിനിധീകരിച്ച ആബിദ് രിദ് വാൻ അലിയും ഷെസ ഫാത്തിമയും യഥാക്രമം ബോയ്സ്, ഗേൾസ് വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഇഹ്സാൻ നൗഷാദ് അലി നയിച്ച ബ്ലൂ ഹൗസും പെൺകുട്ടികളുടെ വിഭാഗത്തിൽ നഷ്വ ഹഫീസ് നയിച്ച റെഡ് ഹൗസും ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. മത്സര വിജയികൾക്ക് ഷിഫ പോളി ക്ലിനിക് ബവാദി ജനറൽ മാനേജർ സി.കെ. കുഞ്ഞിമരക്കാർ, അമീറലി എന്നിവർ മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.
ബോയ്സ് വിഭാഗം പരിപാടികൾക്ക് അനസ് ബിൻ മാലിക് മദ്റസ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി, ജിദ്ദ ദഅവാ കോഓഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് സുനീർ പുളിക്കൽ, ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, ട്രഷറർ അബ്ദുൽ ജബ്ബാർ വണ്ടൂർ, വൈസ് പ്രസിഡൻറുമാരായ അബ്ദുൽ റഷീദ് കോഡൂർ, അബ്ദുൽ ഗഫൂർ പൂങ്ങാടൻ, ഹുസൈൻ ജമാൽ ചുങ്കത്തറ, സെക്രട്ടറി നബീൽ പാലപ്പറ്റ, പാരൻറ്സ് അസോസിയേഷൻ കൺവീനർ അബ്ദുൽ ഹഖ്, അധ്യാപകരായ ഇബ്രാഹിം അൽ ഹികമി, അബ്ദുസ്സത്താർ ഹികമി, അബ്ദുല്ലാഹ് ബിൻ ഫൈസൽ, അബ്ദുറഹ്മാൻ ബിൻ ഫൈസൽ, മുസ്തഫ കൊടിയത്ത്, വളൻറിയർമാരായ അഹ്സാൻ, അബ്ദുർറഹീം എടക്കര, ഇബ്രാഹിം ഖലീൽ, അബ്ദുൽ അസീസ് കണ്ണൂർ, റിയാസ് ജാമിഅ, റിയാസ് എടരിക്കോട്, അലി, ബദറുദ്ദീൻ, റാഫി കണ്ണൂർ, അബ്ദുൽ റസാഖ് ഇരിക്കൂർ, ഷാദിൽ പൂങ്ങാടൻ, നിയാസ്, അബ്ദുൽ അസീസ് സുല്ലമി, സമീർ എടത്തനാട്ടുകര, അബ്ബാസ് പുൽപ്പറ്റ തുടങ്ങിയവർ നേതൃത്വം നൽകി.
ഗേൾസ് വിഭാഗം മത്സരങ്ങൾക്ക് പ്രധാനാധ്യാപിക ഹസ്ബിത ടീച്ചർ, അധ്യാപികമാരായ സുമയ്യ, ജഷ്ന മുഹ്യിദ്ദീൻ, ഫാത്തിമ ലക്മീൽ, ഹനാൻ, ബദ്റുന്നിസ മുഹമ്മദ്, മിന്നത്ത്, ഫാത്തിമ ഇസ്ഹാഖ്, ശരീഫ, ഹനാൻ സ്വാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി. ജസീല റാബിഗ്, ശബ്നം ഫാദി, സഹല അബ്ദുൽ റഷീദ്, ആൻസി, സീനത്ത് തുടങ്ങിയവർ മത്സരങ്ങളിലെ വിധികർത്താക്കളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.