ജിദ്ദ: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളെ അപമാനിച്ചതിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഘടകം ആശങ്ക പ്രകടിപ്പിച്ചു. കൊല്ലം മാർത്തോമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചുവെന്ന പരാതി ഗൗരവമുള്ളതാണ്. ഹിജാബിൽ നിന്നാരംഭിച്ച ഈ പ്രവണത ഇപ്പോൾ അടിവസ്ത്രം വരെ എത്തിനിൽക്കുന്നു. മനുഷ്യന്റെ മൗലികാവകാശത്തെ ചോദ്യംചെയ്യുന്ന രൂപത്തിലുള്ള നടപടികൾ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. വിദ്യാർഥികളുടെ പ്രധാനപ്പെട്ട പരീക്ഷാസമയത്ത്, അവരെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ച അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സമാനമായ വീഴ്ചകൾ മറ്റ് പരീക്ഷകേന്ദ്രങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെതിരെയും നടപടി കൈക്കൊള്ളണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.