അന്തരാഷ്ട്ര യോഗ ദിനം: വിപുല ആഘോഷ പരിപാടികളുമായി റിയാദ് ഇന്ത്യൻ എംബസി

റിയാദ്: ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ജൂൺ 19ന് വൈകീട്ട് 5.30ന് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ യോഗയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സെമിനാർ നടക്കും. യോഗരംഗത്തെ അന്തരാഷ്ട്ര പ്രതിഭകൾ പങ്കെടുക്കും. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ലോക പ്രശസ്ത യോഗ ഗുരുവും സ്വാമി വിവേകാനന്ദ യോഗ അനുസന്താന യൂനിവേഴ്സിറ്റി ചാൻസലറും എച്ച്.ആർ.ഡി, ആയുഷ് തുടങ്ങിയ വകുപ്പുകളുടെ ഉപദേശകനുമായ എച്ച്.ആർ നാഗേന്ദ്ര, യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലറും മെഡിക്കൽ ഗവേഷണ വിഭാഗത്തിന്റെ തലവനുമായ ഡോ. മഞ്ജുനാഥ ശർമ എന്നിവർ മുഖ്യാതിഥികളാകും.

ആഗോള ആയുർവേദ വിദഗ്ധനും അമേരിക്കൻ വൈദിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക അധ്യക്ഷനുമായ ഡോ. ഡേവിഡ് ഫ്രാളി, കാൻസർ രോഗ ശാസ്ത്രജ്ഞൻ ഡോ. മുരുഗൻ ആവണിയാപുരം കണ്ണൻ, മനഃശാസ്ത്രജ്ഞയും യോഗ ഗവേഷകയുമായ ഡോ. മായാറാണി സേനൻ, ഡോ. വിനീഷ്, നാഷനൽ ഗാർഡ് ഫാമിലി മെഡിസിൻ ഡോ. അൻവർ ഖുർഷിദ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

ഡോ. നാഗേന്ദ്ര (ലോകസമാധാനത്തിന് യോഗയുടെ സാധ്യതകൾ), ഡോ. മഞ്ജുനാഥ് ശർമ (ആഗോള ആരോഗ്യ സംവിധാനങ്ങളും യോഗയും യോഗരംഗത്തെ ആധുനിക ഗവേഷണങ്ങളും), ഡോ. ഡേവിഡ് ഫ്രോളി (ആയുർവേദവും യോഗയും ആരോഗ്യവും), ഡോ. മുരുഗൻ (കാൻസർ ചികിത്സയും യോഗയുടെ സാധ്യതകളും), ഡോ. മായാറാണി സേനൻ (മനോജന്യ രോഗങ്ങളും യോഗയുടെ സാധ്യതകളും), ഡോ. വിനീഷ് (ഹൃദ്രോഗ ചികിത്സയിൽ യോഗയുടെ സാധ്യത), ഡോ. അൻവർ ഖുർഷിദ് (ഡയബറ്റിസ് ചികിത്സയും യോഗയും) എന്നിവർ സംസാരിക്കും.

ജൂൺ 21ന് രാവിലെ ആറിന് ബത്തയിലെ അൽമാദി പാർക്കിൽ പൊതുജന പങ്കാളിത്തത്തോടെ യോഗ പ്രദർശന പരിപാടിയും നടക്കും. ചടങ്ങിൽ ഡോ. എച്ച്.ആർ.ആർ നാഗേന്ദ്രയും ഡോ. മഞ്ജുനാഥ ശർമയും പങ്കെടുക്കും. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്‌ ഖാൻ അധ്യക്ഷനാകുന്ന യോഗ പ്രദർശനത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പടെ നിരവധി പേർ  പങ്കെടുക്കും.

Tags:    
News Summary - International Yoga Day: Indian Embassy in Riyadh with Elaborate Celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.