ജുബൈൽ: സൗദിയിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് സ്വകാര്യ സംരംഭകർക്കിടയിൽ ബോധവത്കരണത്തിന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ജുബൈൽ സെൻട്രൽ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചു. സൗദിയിൽ വിദേശികൾക്ക് ബിസിനസ് നടത്തുന്നതിന് ഒരു വിധ തടസ്സവുമില്ലെന്നും എല്ലാം നിയമ വിധേയമാക്കി മുന്നോട്ട് പോകുന്ന പക്ഷം നിക്ഷേപകർക്ക് നല്ല അവസരം ലഭ്യമാകുമെന്നും പരിപാടിയിൽ വിഷയം അവതരിപ്പിച്ച ഷൗക്കത്ത് സഖാഫി പറഞ്ഞു. ഉമർ സഖാഫി മൂർക്കനാട് ഉദ്ഘാടനം ചെയ്തു. ശരീഫ് മണ്ണൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽകരീം കാസിമി സംസാരിച്ചു. ജുബൈലിലെ വ്യാപാര വ്യവസായ രംഗത്തെ നിരവധി സംരംഭകർ പങ്കെടുത്തു. ശുകൂർ ചാവക്കാട്, ഷൗഫീൽ കണ്ണൂർ, സൽമാൻ നിലമ്പൂർ, അസ്ലം ബീമാപള്ളി, ബഷീർ ഹാപ്പി, ഉനൈസ് മണ്ണാർക്കാട് എന്നിവർ നിയന്ത്രിച്ചു. അബ്ദുൽ ജലീൽ കൊടുവള്ളി സ്വാഗതവും ജാഫർ കൊടിഞ്ഞി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.