റിയാദ്: സൗദിയിലുള്ള വിദേശികൾക്ക് ഫൈനൽ എക്സിറ്റ് വിസ ലഭിക്കാൻ ഇഖാമക്ക് 30 ദിവസമെങ്കിലും കാലാവധിയുണ്ടായിരിക്കണമെന്ന് സൗദി പാസ്‌പോർട്ട് (ജവാസത്) അധികൃതർ അറിയിച്ചു.
ഫൈനൽ എക്സിറ്റ് വിസക്ക് അപേക്ഷിക്കുേമ്പാൾ ഇഖാമയുടെ കാലാവധി ശ്രദ്ധിക്കണ പാസ്‌പോർട്ട് വകുപ്പ് ഉണർത്തി. ഇഖാമയുടെ സാധുത 30 ദിവസത്തിൽ കുറവാണെങ്കിൽ ഫൈനൽ എക്സിറ്റ് വിസ ഇഷ്യൂ ചെയ്യാൻ കഴിയില്ല. ഇഖാമ പുതുക്കിയാൽ മാത്രമേ ഫൈനൽ എക്സിറ്റ് വിസ നൽകാനാവൂ എന്നും അധികൃതർ വ്യക്തമാക്കി.
ഇഖാമയുടെ കാലാവധി 30 ദിവസത്തിൽ കൂടുതലും 60 ദിവസത്തിൽ താഴെയുമാണെങ്കിൽ ഫൈനൽ എക്സിറ്റ് വിസ നൽകാനാകും. എക്സിറ്റ് വിസയുടെ കാലാവധി ഇഖാമയുടെ ശേഷിക്കുന്ന കാലയളവാണ്. ഇഖാമയുടെ കാലാവധി 60 ദിവസമോ അതിൽ കൂടുതലോ ആണെങ്കിൽ ഫൈനൽ എക്സിറ്റ് വിസയുടെ പരമാവധി കാലാവധി 60 ദിവസമാണ്. അതിനുള്ളിൽ രാജ്യം വിടണം. ആഭ്യന്തര മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് പോർട്ടലുകളായ അബ്ഷിർ, അബ്ഷിർ ബിസിനസ്, മുഖീം പോർട്ടൽ എന്നിവ വഴി ഫൈനൽ എക്സിറ്റ് വിസ ലഭ്യമാകും. ഈ സേവനം സൗജന്യമാണ്. ഫീസില്ലാതെ നേടാനാകുമെന്നും പാസ്‌പോർട്ട് വകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.