റിയാദ്: മധ്യേഷ്യയുടെ വലിഞ്ഞുമുറുകിയ നിലവിലെ പശ്ചാത്തലത്തിൽ മേഖലയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്ത് ഇറാൻ പ്രസിഡൻറ്, സൗദി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാൻ പ്രസിഡൻറ് ഡോ. മസൂദ് പെസെഷ്കിയാനും കാര്യങ്ങൾ വിശദമായി വിലയിരുത്തി. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ വെച്ചാണ് ഇരുവരും ചർച്ച നടത്തിയത്.
കൂടിക്കാഴ്ചയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകൾ ഇറാൻ പ്രസിഡന്റിന് വിദേശകാര്യ മന്ത്രി കൈമാറി. ഇറാൻ പ്രസിഡൻറും തിരിച്ചും ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. മേഖലയിലെയും ലോകത്തെയും സ്ഥിതിഗതികളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ വിഷയീഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.